+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെട്ടികുളങ്ങര അമ്മ സേവാ സമതി കുവൈറ്റിനു പുതിയ നേതൃത്വം

കുവൈത്ത് സിറ്റി : ചെട്ടികുളങ്ങര അമ്മ സേവാ സമതി കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി രക്ഷാധികാരി പ്രേംസൺ കായംകുളം വരണാധികാരിയായി ആയി നടന്ന തിരഞ്ഞെടുപ്പിൽ പ്രമോദ് ചെല്ലപ്പൻ (പ്രസിഡന്‍റ്), രതീഷ
ചെട്ടികുളങ്ങര അമ്മ സേവാ സമതി കുവൈറ്റിനു പുതിയ നേതൃത്വം
കുവൈത്ത് സിറ്റി : ചെട്ടികുളങ്ങര അമ്മ സേവാ സമതി കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി രക്ഷാധികാരി പ്രേംസൺ കായംകുളം വരണാധികാരിയായി ആയി നടന്ന തിരഞ്ഞെടുപ്പിൽ പ്രമോദ് ചെല്ലപ്പൻ (പ്രസിഡന്‍റ്), രതീഷ് കാർത്തികേയൻ (ജനറൽ സെക്രട്ടറി), രാജേഷ് കുറുപ് (ട്രഷറർ), രതീഷ് (വൈസ്‌ പ്രസിഡന്‍റ്), അജയകുമാർ (ജോയിന്‍റ് സെക്രട്ടറി), പ്രദീപ് മേനാമ്പള്ളി (ജോയിന്‍റ് ട്രഷറർ) എന്നിവർ ഉൾപ്പടെ 40 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഓഗസ്റ്റ് 9 ന് അബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ പ്രസിഡന്‍റ് സന്തോഷ് ചെട്ടികുളങ്ങര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജ്യോതിരാജ് 2018-2019 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ആര്യ മണികണ്ഠന്‍റെ അഭാവത്തിൽ മണികണ്ഠൻ മുൻ വർഷത്തെ സാമ്പത്തിക റിപ്പോർട്ട് അവരിപ്പിച്ചു. ബാബു പനമ്പള്ളിൽ റിപ്പോർട്ട് ഓഡിറ്റ് ചെയ്തു. തുടർന്നു മുൻ പ്രസിഡന്‍റ് അനിൽ ഫർവാനിയ , സന്തോഷ് ചെട്ടികുളങ്ങര ,മുൻ സെക്രട്ടറി ജ്യോതിരാജ് എന്നിവർ പുതിയ ഭരണ സമിതിക്കു ആശംസകൾ നേർന്നു.

സമിതിയുടെ തുടക്കം മുതൽ ആത്മാർത്ഥമായ്‌ പ്രവർത്തിച്ചുവന്ന സതീഷ് ജി. പിള്ളക്ക് വൃക്ക മാറ്റിവയ്ക്കൽ ചികിത്സക്കുള്ള ധന സഹായം അദ്ദേഹത്തിന് കൈമാറി. ജനറൽ സെക്രട്ടറി ജ്യോതിരാജ് സ്വാഗതവും ജോയിന്‍റ് ട്രഷറർ പ്രദീപ് മേനാമ്പള്ളിൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ