+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡേ കെയറിൽ തീ പിടിത്തം; ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ചു കുഞ്ഞുങ്ങൾ വെന്തു മരിച്ചു

പെൻസിൽവാനിയ: ഡേ കെയറിനു തീ പിടിച്ചതിനെ തുടർന്നു 8 മാസം മുതൽ 7 വയസു വരെ പ്രായമുള്ള അഞ്ചു കുട്ടികൾ വെന്തു മരിച്ചു. ഡേ കെയർ ഉടമസ്ഥയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് വെസ്റ്റ് ലേക്ക് ടൗണി
ഡേ കെയറിൽ തീ പിടിത്തം; ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ചു കുഞ്ഞുങ്ങൾ വെന്തു മരിച്ചു
പെൻസിൽവാനിയ: ഡേ കെയറിനു തീ പിടിച്ചതിനെ തുടർന്നു 8 മാസം മുതൽ 7 വയസു വരെ പ്രായമുള്ള അഞ്ചു കുട്ടികൾ വെന്തു മരിച്ചു. ഡേ കെയർ ഉടമസ്ഥയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് വെസ്റ്റ് ലേക്ക് ടൗണിലാണ് സംഭവം.

ഓഗസ്റ്റ് 11 നു രാവിലെയാണ് ഡേ കെയറിനു തീ പിടിച്ചത്. രാത്രിയിൽ ജോലിക്കു പോകുന്ന മാതാപിതാക്കളുടെ കുട്ടികളാണ് അപകടത്തിൽപ്പെട്ടതെന്ന് എറി ഫയർ ഡിപ്പാർട്ട്മെന്‍റ് ചീഫ് ഗൈ സന്റോൺ പറഞ്ഞു. ഒരു കുടുംബത്തിലെ നാലു കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. എന്‍റെ നാലു കൊച്ചുമക്കളും അപകടത്തിൽ മരിച്ചുവെന്നും ഇതോടെ ഞങ്ങൾക്കെല്ലാം നഷ്ടമായെന്നും കുട്ടികളുടെ അമ്മൂമ്മ പറഞ്ഞു.

തീ പിടിത്തത്തിന്‍റെ കാരണം സംബന്ധിച്ചു അന്വേഷണം നടത്തി വരുന്നതായി ഫയർ ചീഫ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ