+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാനസന്ധ്യ അവിസ്മരണീയമായി

ഇർവിംഗ്, ഡാളസ് :ജനകീയ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും സുവിശേഷ പ്രാസംഗീകനും വേദപണ്ഡിതനുമായ അന്തരിച്ച എം. ഇ. ചെറിയാന്‍റെ ജീവിത കഥയും ഓരോ ഗാനരചനയുടേയും ചരിത്ര പശ്ചാത്തലവും കോർത്തിണക്കി അവതരിപ്പിച്ച ഗാനസ
ഗാനസന്ധ്യ അവിസ്മരണീയമായി
ഇർവിംഗ്, ഡാളസ് :ജനകീയ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും സുവിശേഷ പ്രാസംഗീകനും വേദപണ്ഡിതനുമായ അന്തരിച്ച എം. ഇ. ചെറിയാന്‍റെ ജീവിത കഥയും ഓരോ ഗാനരചനയുടേയും ചരിത്ര പശ്ചാത്തലവും കോർത്തിണക്കി അവതരിപ്പിച്ച ഗാനസന്ധ്യ അവിസ്മരണീയമായി.

എം. ഇ. ചെറിയാന്‍റെ മക്കളായ ജെയിംസ് ചെറിയാൻ, ടൈറ്റസ് ചെറിയാൻ, ജോസ് ചെറിയാൻ, കൊച്ചു മകൻ വിജു എന്നിവർ പിതാവിന്‍റെ സ്മരണകൾ പങ്കുവെച്ചപ്പോൾ, ഫിലിപ്പ് അഡ്രൂസ് ഓരോ ഗാനത്തിന്‍റേയും ചരിത്ര പശ്ചാത്തലം വിവരിച്ചു.

ഞായറാഴ്ച നടന്ന ചടങ്ങിൽ ബ്രദർ വില്യം ജോൺ പ്രാരംഭ പ്രാർഥന നടത്തി. ജെറി മോഡിയിൽ സ്വാഗതം ആശംസിച്ചു. തൃശൂർ സ്വദേശി ജോയി തോമസിന്‍റേയും ഗായകൻ മാത്യു ജോണിന്‍റേയും സാന്നിധ്യം സംഗീത സന്ധ്യയെ ധന്യമാക്കി. സുവിശേഷകൻ ജോൺ കുര്യൻ ധ്യാനപ്രസംഗം നടത്തി.വിവിധ സഭകളിൽ നിന്നും എത്തിച്ചേർന്ന ഗായകർ, അനിയൻ ഡാലസ്, ജെന എന്നിവർ ഗാനങ്ങൾ ആലപിച്ചു.

റിപ്പോർട്ട്:പി.പി. ചെറിയാൻ