+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരീക്ഷണങ്ങളില്‍ പതറാതെ സഹജീവികള്‍ക്ക് സഹായികളാകുക: ഉസ്താദ് റബീഅ്ഫൈസി

മനാമ: വിശ്വാസികളുടെ ജീവിതം പരീക്ഷണങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നും എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും പതറാതെ പിടിച്ചു നില്‍ക്കാനും ജാതിമതചിന്തകള്‍ക്കതീതമായി മുഴുവന്‍ സഹജീവികള്‍ക്കും സഹായികളായി മാറാനും നമ
പരീക്ഷണങ്ങളില്‍ പതറാതെ സഹജീവികള്‍ക്ക് സഹായികളാകുക: ഉസ്താദ് റബീഅ്ഫൈസി
മനാമ: വിശ്വാസികളുടെ ജീവിതം പരീക്ഷണങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നും എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും പതറാതെ പിടിച്ചു നില്‍ക്കാനും ജാതി-മത-ചിന്തകള്‍ക്കതീതമായി മുഴുവന്‍ സഹജീവികള്‍ക്കും സഹായികളായി മാറാനും നമുക്ക് സാധിക്കണമെന്നും സമസ്ത ബഹറിന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഅ് ഫൈസി. സമസ്ത ബഹറിൻ - കെഎംസിസി ജിദ് ഹഫ്സ് ഏരിയ കമ്മിറ്റികള്‍ ജിദ്ദഫ്‌സിലെ അൽ ശബാബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംയുക്തമായി ബലിപെരുന്നാള്‍ നമസ്കാരത്തിനു മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഹസ്റത്ത് ഇബ്റാഹീം നബിയും കുടുംബവും ത്യാഗസന്നദ്ധതയുടെയും അർപ്പണബോധത്തിന്റെയും പാഠങ്ങൾ സ്വജീവിതത്തിലൂടെയാണ് നമുക്ക് പകർന്നു തന്നത്. കഠിന പരീക്ഷണങ്ങളിലും പതറാതെ മുന്നോട്ടു നീങ്ങിയ അവരുടെ ജീവിത മാതൃക ആർജിച്ചെടുക്കാൻ നാം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരള ജനതക്കൊപ്പം പ്രാർഥന കൊണ്ടും സാമ്പത്തിക സഹായം കൊണ്ടും നാം കൂടെ നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മലയാളികള്‍ക്കു പുറമെ ബംഗ്ലാദേശ്, പാകിസ്ഥാൻ സ്വദേശികളുള്‍പ്പെടെ രണ്ടായിരത്തോളം പേരാണ് ഇവിടെ നിസ്കാരത്തില്‍പങ്കെടുത്തത്. പെരുന്നാള്‍ നമസ്കാരത്തിനും ഖുത്ബക്കും ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് നേത്രത്വം നൽകി. നിസ്കാര ശേഷം പ്രളയദുരിതബാധിതകര്‍ക്കായി പ്രത്യേക പ്രാർഥനയും നടന്നു. സമസ്ത ബഹറിൻ ആക്ടിംഗ് ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, കരീം ഉസ്താദ്, സഹീർ കാട്ടാമ്പള്ളി, ഷാഫി വേളം, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി വായൊത്ത് അബ്ദുൽ റഹ്മാൻ, നാസർ കാന്തപുരം, മുര്തസ, ഇബ്രാഹിം, സത്താർ, സഹദ്, താഹിർ, അസ്ഹറുദ്ദീൻ, സലീം, ഇമതിയാസ്, ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.