+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തവനൂര്‍ മണ്ഡലം കെഎംസിസി ഹെല്‍പ്പ് ടെസ്‌ക് &റീഹാബിലേഷന്‍ കേന്ദ്രം തുടങ്ങി

അബുദാബി: തിമര്‍ത്തു പെയ്തിറങ്ങിയ മഴവെള്ളപ്പാച്ചിലില്‍ സര്‍വതും നഷ്ടപ്പെട്ടു വിറങ്ങലിച്ചു നില്‍ക്കുന്ന മണ്ഡലത്തിലേ പ്രളയബാധിതരെ സഹായിക്കുന്നതിനായി അബുദാബി തവനൂര്‍ മണ്ഡലം കെഎംസിസി അടിയന്തര എക്‌സിക്യൂട്ട
തവനൂര്‍ മണ്ഡലം കെഎംസിസി ഹെല്‍പ്പ് ടെസ്‌ക് &റീഹാബിലേഷന്‍ കേന്ദ്രം തുടങ്ങി
അബുദാബി: തിമര്‍ത്തു പെയ്തിറങ്ങിയ മഴവെള്ളപ്പാച്ചിലില്‍ സര്‍വതും നഷ്ടപ്പെട്ടു വിറങ്ങലിച്ചു നില്‍ക്കുന്ന മണ്ഡലത്തിലേ പ്രളയബാധിതരെ സഹായിക്കുന്നതിനായി അബുദാബി തവനൂര്‍ മണ്ഡലം കെഎംസിസി അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. തവനൂര്‍ മണ്ഡലത്തിലെ പ്രദേശങ്ങളായ പുറത്തൂര്‍, നരിപ്പറമ്പ് ,ചമ്രവട്ടം, തവനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ പ്രളയ കെടുതി കണക്കിലെടുത്തു. മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ നേതൃത്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കും

അവധിക്കു നാട്ടില്‍ പോയ മണ്ഡലം കെഎംസിസി നേതാക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട ഇടപെടലുകള്‍ നടത്തണലെന്നും യോഗം ആവശ്യപ്പെട്ടു. ഹൈദര്‍ ബിന്‍ മൊയ്തു ,സുലൈമാന്‍ മംഗലം, കുഞ്ഞിപ്പ കടകശേരി, പി.സി അബ്ദുറഹ്മാന്‍ കൂട്ടായി, ഇസ്മായില്‍ മാസ്റ്റര്‍ മമ്മി നടുവട്ടം എന്നിവരുടെ നേതൃത്വത്തിലാണ് ഹെല്പ് ഡസ്‌ക് തുടങ്ങുക. നാസര്‍ ടി.കെ, അനീഷ് മംഗലം,അഷ്‌റഫ് ആലുക്കല്‍ എന്നിവര്‍ സംസാരിച്ചു.. മൊയ്തീന്‍ ടി.സി. സ്വാഗതവും ഷമീര്‍ പുറത്തൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുളം