+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത് അ​നു​ശോ​ച​നം യോ​ഗം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി : മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സു​ഷ​മ സ്വ​രാ​ജി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ബാ​സി​യ​യി​ൽ ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത് കു​വൈ​റ്റ് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ട
ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത്  അ​നു​ശോ​ച​നം യോ​ഗം സം​ഘ​ടി​പ്പി​ച്ചു
കു​വൈ​ത്ത് സി​റ്റി : മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സു​ഷ​മ സ്വ​രാ​ജി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ബാ​സി​യ​യി​ൽ ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത് കു​വൈ​റ്റ് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ബി​പി പി ​ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബി​പി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ ഒ​ത​യോ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ അ​ഡ്വ. എം.​കെ സു​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​ഷ​മ സ്വ​രാ​ജ് ദേ​ശീ​യ രാ​ഷ്ട്രീ​യ ന​ഭോ​മ​ണ്ഡ​ല​ത്തി​ൽ ജ്വ​ലി​ച്ചു നി​ന്ന സു​വ​ർ​ണ ന​ക്ഷ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ഏ​റ്റെ​ടു​ത്ത ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി നി​ർ​വ​ഹി​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചു​വെ​ന്ന് ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി. ​വി വി​ജ​യ​രാ​ഘ​വ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സു​ഷ​മാ സ്വ​രാ​ജ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നൂ​റു​ക​ണ​ക്കി​ന് പ്ര​ശ്ന​ങ്ങ​ൾ​ക്ക് യ​ഥാ​സ​മ​യം പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ച്ച​ത്. നാ​ട് നേ​രി​ടു​ന്ന സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ക​വ​ഴി സ​ർ​വ​രു​ടേ​യും ആ​ദ​ര​വും അം​ഗീ​കാ​ര​വും സു​ഷ​മാ ജീ ​നേ​ടു​വാ​ൻ സാ​ധി​ച്ചു​വെ​ന്ന് സേ​വാ​ദ​ർ​ശ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ വാ​സു​ദേ​വ​ൻ പ​റ​ഞ്ഞു. വി​വി​ധ ഭാ​ഷ ക​ണ്‍​വീ​ന​ർ രാ​ജ് ഭ​ണ്ഡാ​രി, മോ​ഹ​ൻ​കു​മാ​ർ, ശ്രീ​ജി​ത്ത്, പ​യ​സ് ജോ​സ​ഫ്, ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ, വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. തു​ട​ർ​ന്ന് പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ