കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെൻർ കുവൈത്ത് ഒൗക്കാഫ് മതകാര്യ വകുപ്പിന്റെ കീഴിൽ കുവൈത്തിലെ വിവിധ പള്ളികളിൽ ബലി പെരുന്നാൾ നമസ്കാരവും മലയാളത്തിൽ പെരുനാൾ ഖുതുബയും സംഘടിപ്പിക്കുന്നു.
ജഹ്റയിലെ അൽ മുഹ്തസിം പള്ളിയിലെ പെരുനാൾ നമസ്കാരത്തിനും ഖുതുബയ്ക്കും ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് മദനി നേതൃത്വം നൽകും. സാൽമിയയിലെ മസ്ജിദ് മുഹമ്മദ് അബ്ദുള്ള അൽവുഹൈബിൽ മുഹമ്മദ് അരിപ്രയും മങ്കഫിലെ ഫാത്വിമ അൽ അജ്മി മസ്ജിദിൽ അബ്ദുന്നാസർ മൗലവിയും സബാഹിയ്യ തിഫ്ല അസ്സഹബി പള്ളിയിൽ മുഹമ്മദ് ശരീഫ് അൽ അസ്ഹരിയും മഹ്ബൂല നാസർ സ്പോർട്സ് ക്യാന്പ് പള്ളിയിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ എന്നിവർ നേതൃത്വം നൽകും.
പെരുനാൾ നമസ്കാരം രാവിലെ 5.30 നാണ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും നിസ്കാരശേഷം മധുര വിതരണവും ഉണ്ടായിരിക്കും. ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള ബലികർമ്മത്തിന് കുവൈത്തിൽ നിന്ന് സമാഹകരിച്ച ഷയർ സംഖ്യ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യാനായി കെ.എൻ.എം മർക്കസുദ്ദഅ്വയുടെ കീഴിയിലുള്ള ഫോക്കസ് ഇന്ത്യ കമ്മിറ്റിക്ക് കൈമാറിയതായി ഐ.ഐ.സി സെക്രട്ടരി എൻജി. അൻവർ സാദത്ത് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 97562375, 99463835
റിപ്പോർട്ട്: സലിം കോട്ടയിൽ