കുവൈത്ത് : പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ റീജൻസി ഗ്രൂപ്പിന്റെ കീഴിലുള്ള അറുപതാമത് ശാഖ ഷെയ്ഖ് ദാവൂദ് ദാവൂദ് സൽമാൻ അൽ സബാഹ് രാജ്യത്തിന് സമർപ്പിച്ചു. കുവൈറ്റിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരെ സാക്ഷി നിർത്തി ആദ്യ വിൽപന ഷെയ്ഖ് ദാവൂദ് ദാവൂദ് സൽമാൻ അൽ സബാഹ് ഗ്രാൻറ് ഹൈപ്പർ ആൻഡ് റീജൻസി ഗ്രൂപ്പ് ദുബായ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീന് നൽകി നിർവഹിച്ചു. ഗ്രാൻഡ് ഹൈപ്പർ ഗ്രൂപ്പിന്റെ കുവൈറ്റിലെ പതിനെട്ടാമത് ഷോറൂം കൂടിയാണിത്.
തദ്ദേശീയർക്കും വിദേശികൾക്കും ഒരേപോലെ ആകർഷകമായ ഉൽപന്നങ്ങളുടെ നേരിട്ടുള്ള വിപണിയാണ് ഗ്രാൻറ് ഹൈപ്പർ മാർക്കറ്റ്. ഗൾഫിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നായ ഗ്രാന്റിന്റെ പ്രത്യേകത ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് തന്നെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരെ കൂടാതെ വിപണനത്തിനൊരുക്കുന്നു എന്നതാണ്. സൂപ്പർമാർകറ്റ്, ഡിപ്പാർമെൻറ് സ്റ്റോറുകൾക്ക് പുറമെ വിപുലമായ ഇന്ത്യൻ-ചൈനീസ് രുചിഭേദങ്ങളോടെയുള്ള ഫുഡ് കോർട്ടും അണിയിച്ചൊരുക്കിയിരിക്കുന്നത്.
ബ്രാൻഡഡ് ഉൽപന്നങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള കന്പനികളുടെ ഉൽപന്നങ്ങളാണ് ഗ്രാന്റ് ഹൈപ്പർ മാർക്കറ്റുകളിൽ വിൽപനയ്ക്ക് തയാറായിരിക്കുന്നത്. ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ അൻവർ അമീൻ, റീജൻസി ഗ്രൂപ്പ് ഡയറക്ടർ അബൂബക്കർ മുഹമ്മദ്, റീജയണൽ ഡയറക്ടർ അയൂബ് കേച്ചേരി, സിഇഒ മൊഹമ്മദ് സുനീർ, സിഇഒ റാഹിൽ ബാസിം, ജനറൽ മാനേജർ തെഹാസീർ അലി, മാർക്കറ്റിംഗ് ആൻഡ് ബിസിനസ് ഡവലപ്മാനേജർ സനിൻ വാസിം, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ