ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോല വിഹാർ മലയാള ഭാഷാ പഠനകേന്ദ്രം പ്രവേശനോത്സവവും ലൈബ്രറിയും ഞായറാഴ്ച്ച വൈകുന്നേരം ഡിഎംഎ ഓഫീസിൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഡിഎംഎ. ജസോല വിഹാർ ഏരിയ ചെയർമാൻ ജോർജ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡൽഹി മലയാളം മിഷൻ വൈസ് പ്രസിഡന്റ് ഒ. ഷാജികുമാർ, ജോയിന്റ് സെക്രട്ടറി അനിലാ ഷാജി, സൗത്ത് ഡൽഹി കോർഡിനേറ്റർ സുജാ രാജേന്ദ്രൻ എന്നിവർ മലയാള ഭാഷാ പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. മലയാളം മിഷൻ അധ്യാപകരായ ബിജു സെബാസ്റ്റ്യൻ, സെൽമാ ഗിരീഷ് എന്നിവരും പ്രസംഗിച്ചു. കുട്ടികളുടെ ഗാനാലാപനത്തോടെയാണ് പ്രവേശനോത്സവം സമാപിച്ചത്.
റിപ്പോർട്ട്: പി.എൻ. ഷാജി