ന്യൂഡൽഹി: ഗുരുവായൂരപ്പൻ ബാലഗോകുലം മലയാളം മിഷൻ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓഗസ്റ്റ് 4 ഞായറാഴ്ച രാവിലെ ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലായിരുന്നു പരിപാടികൾ അരങ്ങേറിയത്.
ഗുരുവായൂരപ്പൻ ബാലഗോകുലം രക്ഷാകർതൃ സമിതി പ്രസിഡന്റ് ആർ.കെ. പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങുകൾ ഭദ്രദീപം കൊളുത്തിയശേഷം ഗോകുല പ്രാർഥനയോടെയാണ് ആരംഭിച്ചത്.
ബാലഗോകുലം ഡൽഹി എൻസിആർ മേഖല സഹ രക്ഷാധികാരി കെ.വി. രാമചന്ദ്രൻ, ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി ജോയിന്റ് ഇന്റേണൽ ഓഡിറ്റർ പി.എൻ. ഷാജി, മലയാളം മിഷൻ ജോയിൻറ് സെക്രട്ടറി കെ.എസ്. അനില, മലയാളം മിഷന്റെ ബാലഗോകുലം പ്രതിനിധിയും കോർഡിനേറ്ററുമായ വിജയകുമാർ, രക്ഷാധികാരി സുനിതാ സത്യനാരായണൻ, രക്ഷാകർതൃ സമിതി സെക്രട്ടറി ലൈനാ അനിൽ എന്നിവർ പ്രസംഗിച്ചു.
ഗുരുവായൂരപ്പൻ ബാലഗോകുലം രക്ഷാകർതൃ സമിതി സഹ രക്ഷാധികാരി ചിത്ര വേണു, വൈസ് പ്രസിഡന്റ് വേണുധരൻ, ട്രഷറർ എം.കെ. മധു, ബാലമിത്രം ലതാ മുരളിധരൻ, സഹ ബാലമിത്രം സുധാ സുരേഷ്, ശില്പാ സത്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അനക അനിൽ അവതാരികയായിരുന്നു. കുട്ടികളുടെ മലയാള ഗാനാലാപനത്തിനു ശേഷം മധുരം നൽകിയാണ് പരിപാടികൾ സമാപിച്ചത്.
റിപ്പോർട്ട്: പി.എൻ. ഷാജി