ന്യൂഡൽഹി: പുഷ്പവി ഹാർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഇന്നുമുതൽ കുട്ടികൾക്കായി ഡ്രോയിംഗ് ക്ലാസും കളരിപ്പയറ്റ് ക്ലാസ്സും ആരംഭിച്ചു. മാവേലിക്കര ഗവണ്മെൻറ് രാജാരവിവർമ്മ കോളേജിൽ നിന്നും ഡ്രോയിംഗ് ഗിൽ ഡിപ്ലോമ കരസ്ഥമാക്കിയ കളഭകേസരി ആർജിയുടെ നേതൃത്വത്തിലാണ് ഡ്രോയിംഗ് ക്ലാസുകൾ നടക്കുക.
കേരളത്തിന്റെ തനതു കലയായ കളരിപ്പയറ്റ് മനുഷ്യർക്കു മാനസികവും ശാരീരികവും ആത്മീയവുമായ സുഖം പ്രധാനം ചെയ്യുന്ന വ്യായാമ മുറകളടങ്ങുന്ന ആയോധന കലയാണ്. കേവലം ഒരു ആയോധന വിദ്യ എന്നതിലുപരി വിനയം, ക്ഷമ, ധൈര്യം, യുക്തി, മനസാന്നിധ്യം എന്നീ ഗുണങ്ങൾക്ക് പുറമെ ആരോഗ്യവും വഴക്കവും ഉള്ള ശരീരത്തെയും ദൃഢശാന്തമായ മനസിനെയും ഉൾക്കൊണ്ട് നിരന്തര പരിശീലനത്താൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ബുദ്ധിവികാസത്തിനും ഇതരരോഗങ്ങളിൽ നിന്നും മുക്തി നേടി ആരോഗ്യവും യൗവനവും നിലനിർത്തുന്നതിന് വേണ്ടിയും ആചാര്യ·ാർ ചിട്ടപ്പെടുത്തിയ ആയോധന കലയാണ് കളരിപ്പയറ്റ്. തൃശൂർ വികഐം കളരിയിലെ എം.ബി. വിനോദ്കുമാർ ഗുരുക്കളുടെ ശിഷ്യനും കളരി ദേശീയ ചാന്പ്യനുമായ കെ.കെ അംബരീഷിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ക്ലാസുകളുടെ ഉദ്ഘാടന ചടങ്ങിൽ ഡ്രോയിംഗ് അധ്യാപകനായ കളഭകേസരി, കളരി അഭ്യസിപ്പിക്കുന്ന അംബരീഷ് എന്നിവരെ കൂടാതെ പുഷ്പ് വിഹാർ അയ്യപ്പസേവാ സമിതി ജനറൽ സെക്രട്ടറി എം പി സുരേഷ് വൈസ് പ്രസിഡൻറ് കെ വി എസ് പിള്ള ട്രഷറർ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്