+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര ഡ​ൽ​ഹി​യു​ടെ വാ​ർ​ഷി​ക ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം ഞാ​യ​റാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര ഡ​ൽ​ഹി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. ഓ​ഗ​സ്റ്റ് 11 ഞാ​യ​റ
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര ഡ​ൽ​ഹി​യു​ടെ വാ​ർ​ഷി​ക ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം ഞാ​യ​റാ​ഴ്ച
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര ഡ​ൽ​ഹി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. ഓ​ഗ​സ്റ്റ് 11 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 12 വ​രെ വി​കാ​സ് പു​രി, ആ​ർ​കെ. പു​രം, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3, കാ​നിം​ഗ് റോ​ഡ് തു​ട​ങ്ങി​യ കേ​ര​ളാ സ്കൂ​ളു​ക​ളും ജ​ന​ക് പു​രി​യി​ലെ ആ​ന്ധ്രാ സ്കൂ​ളും സ​ർ​വോ​ദ​യാ സ്കൂ​ളും കൂ​ടാ​തെ ദ്വാ​ര​ക​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു ആ​ത്മീ​യ സ​മു​ച്ച​യ​വു​മാ​ണ് മ​ത്സ​ര വേ​ദി​ക​ളാ​യി തെ​രെ​ഞ്ഞ​ടു​ത്തി​രി​ക്കു​ന്ന​ത്.

5 മു​ത​ൽ 8 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രെ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും
9 മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​കാ​രെ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തി​യാ​വും മ​ത്സ​രം അ​ര​ങ്ങേ​റു​ക. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ’പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​ന് അ​ത്യ​ന്ത്യാ​പേ​ക്ഷി​തം’ എ​ന്ന വി​ഷ​യ​വും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ’ലോ​ക സ​മാ​ധാ​ന​ത്തി​ന് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി’ എ​ന്ന​തു​മാ​ണ് വി​ഷ​യം. മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലും ഉ​പ​ന്യാ​സം എ​ഴു​താ​വു​ന്ന​താ​ണ്.

വി​ജ​യി​ക​ളാ​വു​ന്ന ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 3,000/, 2,000/, 1,000/ രൂ​പാ വീ​തം യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്കും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 5,000/, 3,000/, 2,000/ രൂ​പാ വീ​തം യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്കും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​താ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന സ്കൂ​ളി​ന് ഡോ. ​എം.​ആ​ർ. ബാ​ബു​റാം മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ന​ൽ​കും.

വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സ്, ഫ​ല​കം, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സെ​പ്റ്റം​ബ​ർ 15നു ​ശ്രീ​നാ​രാ​യ​ണ ഗു​രു ആ​ത്മീ​യ ക​ലാ​സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന 165മ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ വി​ത​ര​ണം​ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

പ​ത്തി​യൂ​ർ ര​വി, ക​ണ്‍​വീ​ന​ർ (ഉ​പ​ന്യാ​സം), ശാ​ന്ത​കു​മാ​ർ
ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​രു​മാ​യി 9810699696, 9810004366

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി