+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.പി.കെ.കുട്ടിയെ അനുമോദിച്ചു

ന്യൂഡൽഹി: പത്തു വർഷക്കാലം ഡൽഹി മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനമലങ്കരിച്ച ബഹുമുഖ പ്രതിഭ കെ.പി.കെ.കുട്ടിയെ ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്1 ഏരിയയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഏരിയ ചെയർമാ
കെ.പി.കെ.കുട്ടിയെ അനുമോദിച്ചു
ന്യൂഡൽഹി: പത്തു വർഷക്കാലം ഡൽഹി മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനമലങ്കരിച്ച ബഹുമുഖ പ്രതിഭ കെ.പി.കെ.കുട്ടിയെ ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ഏരിയ ചെയർമാൻ ശാന്തകുമാറിന്‍റെ അധ്യക്ഷതയിൽ മയൂർ വിഹാർ ഫേസ്-1 ലെ ഡിഡിഎ മാർക്കറ്റിൽ ഒരുക്കിയ അനുമോദന സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി ജോയിന്‍റ് ഇന്‍റർണൽ ഓഡിറ്റർ പി.എൻ.ഷാജി, മയൂർ വിഹാർ ഫേസ്-2 ഏരിയ ചെയർമാൻ കെ.വി.മുരളീധരൻ, കരോൾ ബാഗ്-കണ്ണാട്ട് പ്ലേസ് ഏരിയ ചെയർമാൻ ടി.പി.ശശിധരൻ, ഏരിയ വൈസ് ചെയർമാൻ ടി.കെ.മുരളീധരൻ, ഏരിയ സെക്രട്ടറി പ്രകാശ് കെ. നായർ, ഏരിയ ഉപദേഷ്ടാവ് ഇ.കെ.ശശിധരൻ, എം.കെ.തങ്കപ്പൻ, ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു.

ജോയിന്‍റ് സെക്രട്ടറിമാരായ ജോബ് കോശി, എൻ.എസ്.നായർ, ജോയിന്‍റ് ട്രഷറർ ഡോ. വി.കെ. രഞ്ജിഷ് കുമാർ, മുൻ വൈസ് പ്രസിഡന്‍റ് പി.പ്രേമരാജൻ, നിർവാഹക സമിതി അംഗങ്ങളായ ശ്രീനി നായർ, സുരേഷ് കുമാർ, എൻ.വി. സുധിർമോൻ, ചെന്താമരാക്ഷൻ, ആർ. കെ. മേനോൻ, രാഘുനാഥൻ തുടങ്ങിയവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

കാലിക്കട്ട് സർവകലാശാലയിൽ നിന്നും കൊമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ വി.എം. അഞ്ജനയെ ചടങ്ങിൽ പ്രശസ്‌തി പത്രവും ഫലകവും നൽകി അനുമോദിച്ചു.

സ്‌തുത്യർഹമായ സേവനങ്ങളിലൂടെ ഡൽഹി മലയാളികൾക്ക് പരിചിതനായ 87 വയസുകാരനായ കെ.പി.കെ.കുട്ടി നിലവിൽ ഐഎഎൻഎസ്. ഡയറക്ടറും സംഗീതാധ്യാപകനും കൂടിയാണ്. കാണികളുടെ ആവശ്യപ്രകാരം അദ്ദേഹം ഗാനങ്ങളും ആലപിച്ചു. തുടർന്നു അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി