+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോയില്‍ വി. അഗസ്തീനോസിന്റെ തിരുനാള്‍ കരിങ്കുന്നം നിവാസികള്‍ ആഘോഷിക്കുന്നു

ഷിക്കാഗോ: കരിങ്കുന്നം പള്ളിയുടെ മധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വി. അഗസ്തീനോസിന്റെ തിരുനാള്‍ ഓഗസ്റ്റ് 25നു ഞായറാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ചര്‍ച്ചില്‍ രാവിലെ പത്തിനു കുര്‍ബാനയോടു കൂടി ആഘോഷിക്കുന്ന
ഷിക്കാഗോയില്‍ വി. അഗസ്തീനോസിന്റെ തിരുനാള്‍ കരിങ്കുന്നം നിവാസികള്‍ ആഘോഷിക്കുന്നു
ഷിക്കാഗോ: കരിങ്കുന്നം പള്ളിയുടെ മധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വി. അഗസ്തീനോസിന്റെ തിരുനാള്‍ ഓഗസ്റ്റ് 25-നു ഞായറാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ചര്‍ച്ചില്‍ രാവിലെ പത്തിനു കുര്‍ബാനയോടു കൂടി ആഘോഷിക്കുന്ന വിവരം നോര്‍ത്ത് അമേരിക്കയിലെ എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്ത് നിന്ന് വിവാഹം കഴിപ്പിച്ചു വിട്ട എല്ലാ സഹോദരിമാരെയും അവരുടെ കുടുംബാംഗങ്ങളെയും അതുപോലെ അമേരിക്കയിലെ എല്ലാ അഗസ്തീനോസ് വിശ്വാസികളെയും അന്നേദിവസം ചിക്കാഗോ സെന്റ് മേരീസിലേക്ക് ക്ഷണിക്കുന്നു.

കരിങ്കുന്നം നിവാസികളുടെ ആലംബവും ആശ്രയവുമായ വി. അഗസ്തീനോസ് പുണ്യാളന്റെ തിരുനാള്‍ ആഘോഷിക്കാന്‍ സാധിക്കുന്നതിലുള്ള സന്തോഷത്തിലും ആവേശത്തിലുമാണ് ചിക്കാഗോയിലെ കരിങ്കുന്നം നിവാസികള്‍ എന്ന് സംഘാടകര്‍ പറഞ്ഞു.

വിശദവിവരങ്ങള്‍ക്ക് : പയസ് ആലപ്പാട്ട് 847 828 5082, ജോസ് ഓലിയാനിക്കല്‍ 1 773 837 8924.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം