+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏലിയാമ്മ വര്‍ഗീസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

സ്റ്റാറ്റന്‍ഐലന്റ്: ഏലിയാമ്മ വര്‍ഗീസ് (കുഞ്ഞമ്മ, 72) ന്യൂജഴ്‌സിയില്‍ നിര്യാതയായി. കുഴിമറ്റം മാമ്മൂട്ടില്‍ കുടുംബാംഗമാണ്. ജൂലൈ 25 വെള്ളിയാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന
ഏലിയാമ്മ വര്‍ഗീസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
സ്റ്റാറ്റന്‍ഐലന്റ്: ഏലിയാമ്മ വര്‍ഗീസ് (കുഞ്ഞമ്മ, 72) ന്യൂജഴ്‌സിയില്‍ നിര്യാതയായി. കുഴിമറ്റം മാമ്മൂട്ടില്‍ കുടുംബാംഗമാണ്. ജൂലൈ 25 വെള്ളിയാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. അമേരിക്കന്‍ മലയാളികളില്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു പരേത. 1974ല്‍ ആണ് യുഎസില്‍ എത്തിയത്.

കോണി ഐലന്റ് ഹോസ്പിറ്റല്‍ ക്ലൗവ് ലേക്ക്, ഗ്രൂപ്പ് ഹോം തുടങ്ങിയ സ്ഥാപനങ്ങളില്‍ നഴ്‌സ് ആയി സേവനം അനുഷ്ഠിച്ചശേഷം ഇപ്പോള്‍ ഡാളസില്‍ കൊച്ചുമക്കളോടൊപ്പം വിശ്രമജിവിതം നയിച്ചു വരികയായിരുന്നു.ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ മുന്‍ ഉദ്യോഗസ്ഥനായിരുന്ന റാന്നി ചെരിവുകാലായില്‍ വര്‍ഗീസ് വര്‍ഗീസ് (മോനിച്ചന്‍) ആണു ഭര്‍ത്താവ്.

മോര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ മുന്‍നിരക്കാരിയും വനിതാസമാജം, ഗായകസംഘം തുടങ്ങിയവയിലെ സജീവസാന്നിധ്യവുമായിരുന്നു.

ലീനസ് വര്‍ഗീസ്, ലിന്‍സന്‍ വര്‍ഗീസ് എന്നിവരാണ് മക്കള്‍. ഡിറ്റി വര്‍ഗീസ്, ഷെറിന്‍ വര്‍ഗീസ് എന്നിവര്‍ മരുമക്കളും, രേഷ്മ, ജയിഡന്‍, രോഹന്‍, ജാക്‌സണ്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.

പൊതുദര്‍ശനം (വ്യൂവിംഗ് സര്‍വീസ്): ജൂലൈ 24നു ബുധനാഴ്ച രണ്ടു മുതല്‍ നാലു വരേയും തുടര്‍ന്ന് ആറു മുതല്‍ ഒമ്പതു വരേയും പൊതുദര്‍ശനം.
വിലാസം: മാത്യു ഫ്യൂണറല്‍ ഹോം, 2508 വിക്ടറി ബ്ലോവാര്‍ഡ്, 10314 സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്. ഫോണ്‍: 718 761 5544.
സംസ്‌കാര ശുശ്രൂഷകള്‍ (ഫ്യൂണറല്‍ സര്‍വീസ്): ജൂലൈ 25 വ്യാഴാഴ്ച രാവിലെ 9.30ന് മോര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ വച്ച് അഭിവന്ദ്യ പിതാക്കന്മാരുടെ പ്രധാന കാര്‍മികത്വത്തില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും.
വിലാസം: 175 ബ്രെയിലി അവന്യൂ, സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക് 10314.

സ്റ്റാറ്റന്‍ഐലന്റില്‍ തന്നെയുള്ള മൊറാവിയന്‍ സെമിത്തേരിയില്‍ കബറടക്ക ശുശ്രൂഷകള്‍ നടക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലീനസ് വര്‍ഗീസ് (917 254 8195), മനു തോമസ് (917 856 0368), നോബിള്‍ വര്‍ഗീസ് (917 747 9530).
സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം