ഹൂസ്റ്റൺ: യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ പ്രഥമ ഫ്ലൈറ്റ് ഡയറക്ടർ ക്രിസ് ക്രാഫ്റ്റ്(95) അന്തരിച്ചു. മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 അടക്കം നാസയുടെ പല സുപ്രധാന പദ്ധതികളുടെയും ദൗത്യനിയന്ത്രണം(മിഷൻ കൺട്രോൾ) ആസൂത്രണം ചെയ്തത് ഇദ്ദേഹമാണ്. അപ്പോളോ 11 ദൗത്യത്തിന്റെ അന്‍പതാം വാർഷികം ആഘോഷിച്ചു ദിവസങ്ങൾക്കകമാണ് മരണം. 1958ലാണ് ക്രിസ് നാസയിൽ ചേർന്നത്. അമേരിക്കയുടെ ദേശീയനിധി നഷ്ടപ്പെട്ടതിനു തുല്യമാണ് ക്രിസിന്റെ വിയോഗമെന്ന് നാസ മേധാവി ജിം ബ്രൈഡെൻസ്റ്റൈൻ പറഞ്ഞു.