സിറിയക് ചെറുകാട് പ്രാർത്ഥനാ ഗാനം ആലപിച്ചു. മാത്യൂസ് കണ്ണങ്കേരിൽ, തോമസ് ചക്യാത്ത്, ലിസി ചെറുകാട്(വിയന്ന) എന്നിവരുടെ ഗാനാലാപനം, ഡോ. ജോസ് വി. ഫിലിപ്പ്, ഡോ. തോമസ് ജോർജ്, പ്രഫ. ഡോ. രാജപ്പൻ നായർ എന്നിവരുടെ ആശംസാ പ്രസംഗവും ജോയ് വെള്ളാരംകാലായിലിന്റെ ഹാസ്യാവിഷ്ക്കാരം തുടങ്ങിയ പരിപാടി മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കി.
സിറിയക് ചെറുകാടിന്റെ പുതിയ സിഡി ആൽബത്തിന്റെ കോപ്പി പ്രശസ്ത സിനിമാ സംവിധായകൻ സോഹൻ റോയ് ഫാ. സന്തോഷ് കരിങ്ങടയ്ക്ക് നൽകി റിലീസ് ചെയ്തു. ഡേവീസ് വടക്കുംചേരി സ്വാഗതവും, ഗ്രേസിക്കുട്ടി മണ്ണനാൽ നന്ദിയും പറഞ്ഞു. ബാബു ചെന്പകത്തിനാൽ പരിപാടികൾ മോഡറേറ്റ് ചെയ്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ