ഹൂസ്റ്റണ്‍: സിഎസ്ഐ സഭ നോർത്ത് അമേരിക്കൻ കൗണ്‍സിൽ സിൽവർ ജൂബിലി സമാപനാഘോഷങ്ങളും 32 മത് ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസും ജൂലൈ 24 മുതൽ 28 വരെ (ബുധൻ മുതൽ ഞായർ) നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഹൂസ്റ്റണ്‍ ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ചാണ് കോണ്‍ഫറൻസും ആഘോഷങ്ങളും നടത്തപ്പെടുന്നത്.
24നു രാവിലെ 11ന് എക്സിക്യൂട്ടീവ് കമ്മിറ്റിയോട് കൂടി കോണ്‍ഫറൻസ് ആരംഭിക്കും. തുടർന്ന് നോർത്ത് അമേരിക്കൻ കൗണ്‍സിൽ മീറ്റിംഗ് സഭയുടെ പരമാദ്ധ്യക്ഷനും ഇന്ത്യയിലെ ആംഗ്ലിക്കൻ പ്രിമേറ്റുമായ മോസ്റ്റ്. റവ. തോമസ് കെ ഉമ്മൻ അധ്യക്ഷത വഹിക്കും.
25നു വൈകിട്ട് നടക്കുന്ന പ്രദക്ഷിണത്തോടു കൂടി സിൽവർ ജൂബിലി സമാപന മീറ്റിംഗും 32 മത് ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസും ആരംഭിക്കും. മോഡറേറ്റർ അഭി. തോമസ് കെ. ഉമ്മൻ തിരുമേനിയുടെ അധ്യക്ഷതയിൽ ആരംഭിയ്ക്കുന്ന മീറ്റിംഗിൽ ബിഷപ്പുമാരായ റവ. ഡോ.ജോണ്‍ പെരുന്പലത്ത്,(ബിഷപ്പ്, ബ്രാഡ്വെൽ ഡയോസിസ്, ചർച്ച് ഓഫ് ഇംഗ്ലണ്ട്) റവ. ഉമ്മൻ ജോർജ് ( ബിഷപ്പ്, കൊല്ലം കൊട്ടാരക്കര ഡയോസിസ്), റവ.ഡോ. രത്നാകര സദാനന്ദം (ജനറൽ സെക്രട്ടറി, സിഎസ്ഐ സിനഡ്), അഡ്വ. റോബർട്ട് ബ്രൂസ് (ട്രഷറർ, സിഎസ്ഐ സിനഡ്), ഡോ. സൂസൻ തോമസ് ( സിഎസ്ഐ സ്ത്രീജന സഖ്യം പ്രസിഡന്റ്) റവ. വില്യം ഏബ്രഹാം (വൈസ് പ്രസിഡന്റ്, നോർത്ത് അമേരിക്കൻ കൗണ്‍സിൽ), മാത്യു ജോഷ്വ (സെക്രട്ടറി, നോർത്ത് അമേരിക്കൻ കൗണ്‍സിൽ), ചെറിയാൻ ഏബ്രഹാം (ട്രഷറർ,നോർത്ത് അമേരിക്കൻ കൗണ്‍സിൽ), ആദരണീയനായ കെ.പി.ജോർജ് ( ഫോർട്ബെൻഡ് കൌണ്ടി ജഡ്ജ്,ടെക്സാസ്) എന്നിവർ പ്രസംഗിക്കും.
ഹൂസ്റ്റണ്‍ സെന്റ് തോമസ് സഭയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിയ്ക്കപ്പെടും.തുടർന്ന് നടക്കുന്ന ഫാമിലി കോണ്‍ഫറൻസിൽ ന്ധഡെസ്സേർട് ബ്ലോസ്സംന്ധ (യെശയ്യാവ്: 35:12) എന്ന ചിന്താവിഷയത്തെ ആധാരമാക്കി പ്രഭാഷണങ്ങളും ചർച്ചകളും നടത്തപ്പെടുന്നതാണ്.
കേരളത്തിൽ പന്തളത്തു ജനിച്ച് ഇന്ത്യയിലെ സെമിനാരികളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പ്രഥമ മലയാളി ബിഷപ്പായി ഇപ്പോൾ ബ്രാഡ്വെൽ ഡയോസിസിന്റെ ബിഷപ്പായി പ്രവർത്തിയ്ക്കുന്ന ബിഷപ്പ് റവ. ജോണ്‍ പെരുന്പലത്ത് വിഷയം അവതരിപ്പിക്കുകയും ചർച്ചകൾ നയിക്കുകയും ചെയ്യുന്നതാണ്. യുവജന സംഘടനയുടെ മീറ്റിംഗിൽ റവ. ജോബി ജോയ് ( വികാരി, സിഎസ്ഐ ചർച്ച്) എലിസബത്ത് ( ന്യൂജേഴ്സി ) എന്നിവർ നേതൃത്വം നൽകും. സ്ത്രീജന സഖ്യം യോഗങ്ങൾക്കു ഡോ.സൂസൻ തോമസും കുട്ടികളുടെ മീറ്റിംഗിൽ സ്മിതാ ശാമുവേലും നേതൃത്വം നൽകുന്നതാണ്. പ്രഗത്ഭരായ മറ്റു വിവിധ നേതാക്കളും വിവിധ വിഷയങ്ങളെ അധികാരിച്ചു സംസാരിക്കുന്നതാണ്.
28 ഞായർ രാവിലെ 8.30നു ഹോട്ടലിൽ പ്രത്യേകം തയാറാക്കുന്ന മദ്ബഹയിൽ വച്ചു നടക്കുന്ന വി. കുർബാനയോടു കൂടി കോണ്‍ഫറൻസ് സമാപിക്കും. മോഡറേറ്റർ മോസ്റ്റ്.റവ. തോമസ് കെ. ഉമ്മൻ പ്രധാന കാർമികത്വം വഹിയ്ക്കും.
സിഎസ്ഐ സഭയുടെ നോർത്ത് അമേരിക്കൻ കൗണ്‍സിലിൽ 29 പള്ളികളാണുള്ളത്. ന്യൂയോർക്ക്, ന്യൂ ജേഴ്സി, ഫിലഡൽഫിയ, ഡാളസ്, ഹൂസ്റ്റണ്‍, ഷിക്കാഗോ, ഡിട്രോയിറ്റ്, അറ്റ്ലാന്റ, കൻസാസ് സിറ്റി, കാനഡ, എഡ്മന്േറാണ് മുതലായ സ്ഥലങ്ങളിലെ സഭകളിൽ നിന്ന് ഏകദേശം 450 പേർ
കോണ്‍ ഫറൻസിൽ പങ്കെടുക്കും. കോണ്‍ഫറണ്‍സിന്റെ ക്രമീകരണങ്ങൾക്കായി ഹൂസ്റ്റണ്‍ സെന്റ് തോമസ് സഭയുടെ ആഭിമുഖ്യത്തിൽ 25ൽ പരം വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.റവ. വില്യം ഏബ്രഹാം ചെയർമാനായും റ്റി.റ്റി മാത്യു ജനറൽ കണ്‍വീനറുമായി പ്രവർത്തിക്കുന്നു. മറ്റു കമ്മിറ്റികൾക്കു സഭയിലെ വിവിധ പ്രഗത്ഭരായ നേതാക്കൾ നേതൃത്വം നൽകുന്നു.
28നു വിശുദ്ധ കുർബാനയ്ക്കു ശേഷം നടക്കുന്ന ബിസിനസ് മീറ്റിംഗോടുകൂടി കൂടി കോണ്‍ഫറൻസ് സമാപിക്കും.
റിപ്പോർട്ട്: ജീമോൻ റാന്നി