ജില്ലയുടെ മക്കൾക്ക് നിറപുഞ്ചിരിയോടെ സ്വാഗതം ഏകി മയൂഖ ലക്ഷ്മിയും സായൂജ് കൈതക്കാട്ടും രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കം കുറിച്ചു. ജുവാന മരിയ കടവിയും ഇസ ആന്റുവും ചേർന്ന് ആലപിച്ച പ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ ഈ കഴിഞ്ഞ 2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ ദുരിതം വിതച്ച മഹാപ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് നമ്മുടെ സഹോദരീസഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും വീടും സ്വത്തും നഷ്ടപ്പെട്ടവർക്ക് പുനരധിവസിപ്പിക്കാനായിട്ടുള്ള എല്ലാവിധ പ്രാർഥനകളും ബ്രിട്ടനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ പേരിൽ നേരുകയും ഒരു മിനിറ്റ് നേരം എല്ലാവരും എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കുകയും ചെയ്തു.
ഗ്രേറ്റ് ബ്രിട്ടനിലെ തൃശൂർ ജില്ല സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ. ജെയ്സണ് ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള ജില്ലാ കുടുംബസംഗമം യുകെയിലെ ജോസഫ് റാഫേൽ സോളിസിറ്റേഴ്സ് നടത്തുന്നസോളിസിറ്റർ ജോബി ജോസഫ് കുറ്റിക്കാട്ട് നിലവിളക്കിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
യുകെയിലെ വിവിധ പ്രദേശങ്ങളിൽ ചിന്നിച്ചിതറിക്കിടക്കുന്ന നാട്ടുകാർക്ക് വർഷത്തിലൊരിക്കൽ കണ്ടുമുട്ടാനുള്ള അസുലഭമായ ഭാഗ്യമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നതെന്ന് ഉദ്ഘാടകനായ സോളിസിറ്റർ ജോബി ജോസഫ് കുറ്റിക്കാട്ട് സദസ്യരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചു.
തൃശൂർ അതിരൂപതയിൽ നിന്ന് ബ്രിട്ടനിൽ വൈദികസേവനം ചെയ്യുന്ന ഫാ. ബിനോയി നിലയാറ്റിങ്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനസമ്മേളനത്തിന് മാറ്റുകൂട്ടി. തൃശൂർ ജില്ല സൗഹൃദവദിയുടെ മുൻ രക്ഷാധികാരി മുരളി മുകുന്ദൻ, സംഘടനയുടെ വൈസ്പ്രസിഡന്റ് ജീസണ് പോൾ കടവി, വി പ്രൊട്ടക്റ്റ് ഇൻഷ്വറൻസിന്റെ സൻജു സെബാസ്റ്റ്യൻ എന്നിവർ ആശംസ പ്രസംഗം നടത്തുകയും ജോസ് കുരുതുകുളങ്ങര സ്വാഗതവും രാജു റാഫേൽ നന്ദിയും പറഞ്ഞു.
കുട്ടികളുടെ കലാപരിപാടികളിൽ ഇവിക്ക, ഫ്രെയ, ലിവിയ, നേഹ, ഇവ എന്നിവർ നയിച്ച മോഹന കല്യാണി തില്ലാന ക്ലാസിക്കൽ ഡാൻസോടുകൂടി ആരംഭിച്ചു. ബെഞ്ചമിൻ നൈജോവിന്റെ പാട്ടും തുടർന്ന് ഓസ്റ്റിനും റൂഫസും ചേർന്നുകൊണ്ടുള്ള ഡ്യൂയറ്റ് ഡാൻസും ജുവാന മരിയ കടവിയുടെ സിംഗിൾ ഡാൻസും ഗൗതം, അർജുൻ എന്നിവർ ഹാർമോണിയവും തബലയും കൊണ്ട് നടത്തിയ മ്യൂസിക്കും തുടർന്ന് അർജുനനും ഗൗതമും കൂടിയുള്ള സിനിമാറ്റിക് ഡാൻസും എൽബയുടെ പാട്ടും ചടങ്ങിന് കൂടുതൽ മിഴിവേകി.
പൊതുസമ്മേളനത്തിനും മറ്റ് കാര്യപരിപാടികൾക്കും കൂടി ജിനിത നൈജോയും ആന്േറായും ചേർന്നുള്ള ആങ്കറിംഗ് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. തൃശൂർ ജില്ല സൗഹൃദവദിയുടെ വനിതാവിഭാഗത്തിന്റെ ദേശീയ നേതാവായ ഷൈനി വനിതാവിംഗിന് ചുക്കാൻ പിടിച്ചപ്പോൾ വനിതാവിംഗിന്റെ മുൻനിര നേതാക്കളായ പ്രിൻസി, കുമാരി, ജോളി. വിജി, ജീനിത, കവിത, ലക്ഷിമി, നവമി, നീലിമ എന്നിവർ സഹായഹസ്തങ്ങളുമായി മുന്നിൽതന്നെയുണ്ടായിരുന്നു.
പ്രേഷകരിൽ സംഗീതത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിച്ചുകൊണ്ട് യുകെയിലെ ആന്േറാ നേതൃത്വം കൊടുക്കുന്ന മെലഡി ബീറ്റ്സിന്റെ ഓർക്കസ്ട്രയുടെ ഗാനമേള കാണികളിൽ വൻ ആവേശമാണ് സൃഷ്ടിച്ചത്. ആന്േറായും ഡിനിയും എൽബയും അടങ്ങുന്ന ഓർക്കസ്ട്ര ഗ്രൂപ്പ് ശ്രോതാക്കളെ സംഗീതത്തിന്റെ പെരുമഴയാണ് സമ്മാനിച്ചത്. പരിപാടികൾ വൻ വിജയമാക്കാൻ സഹായിച്ച എല്ലാ സ്പോണ്സർമാർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. റാഫിൽ ടിക്കറ്റിൽക്കൂടി വിജയികളായവർക്ക് സംഘടനയുടെ ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു.
ബ്രിട്ടനിലെ യൂണിവേഴ്സിറ്റി നഗരത്തിൽ അരങ്ങേറിയ ജില്ലാകുടുംബ സംഗമം വൻ വിജയമാക്കുന്നതിന് അക്ഷീണം പ്രയത്നിച്ച പ്രാദേശിക സംഘാടകനിരയുടെ നായകനായ ജോസഫ് ഇട്ടൂപ്പ്, മുൻനിരനേതാക്കളായ ജോണ്സണ് പെരിഞ്ചേരി, റാഫേൽ ഇടപ്പള്ളി, അജേഷ് വാസുദേവൻ, ജുബിൻ അബ്ദുൾ കരീം, ജിജി വർഗീസ്, ജിമ്മി പൊഴോലിപ്പറന്പിൽ, നൈജോ കളപ്പറന്പത്ത്, സിബി കുര്യാക്കോസ്, ശരത് സുധാകരൻ, വിമൽ ജോർജ്, പ്രജീഷ് മോഹനൻ എന്നിവരുടെ പ്രവർത്തനങ്ങളെ ജില്ലാനിവാസികൾ നന്ദിയോടെ സ്മരിച്ചു.
ലണ്ടന്റെ ഹൃദയനഗരങ്ങളായ ഈസ്റ്റ്ഹാമിലും ക്രോയ്ഡോണിലും മിഡ്ലാന്റ്സിനു സമീപം ഗ്ലോസ്റ്ററിലെ ചെൽറ്റനാമിലും ഇംഗ്ലണ്ടിന്റെ നോർത്തായ ലിവർപൂളിലും ഗ്രേറ്റർലണ്ടനിലെ ഹെമൽഹെംപ്സ്റ്റഡിലും ഇപ്പോൾ ബ്രിട്ടന്റെ പ്രമുഖ യൂണിവേഴ്സിറ്റി നഗരമായ സൗത്ത് ഈസ്റ്റിലെ ഓക്സ്ഫോർഡിലും എത്തിനിൽക്കുകയാണ് തൃശൂർ ജില്ലയുടെ കൂട്ടായ്മ.
റിപ്പോർട്ട്: ശരത് സുധാകരൻ