ഐപിസി യുകെ അയർലൻഡ് റീജണിനു പുതു നേതൃത്വം

10:23 PM Jul 22, 2019 | Deepika.com
ഡബ്ലിൻ: ഐപിസി യുകെ അയർലൻഡ് റീജണിന്‍റെ 2019-22 ലേക്കുള്ള ഭരണ സമിതിയെ ഇലക്ഷൻ കൂടാതെ സമവായമായി തെരഞ്ഞെടുത്തു. ഡെർബിയിൽ കൂടിയ യോഗത്തിൽ ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. കെ. സി. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി പാസ്റ്റർ ബാബു സഖറിയ (ഗ്ലാസ്ഗോ), പ്രസിഡന്‍റ് പാസ്റ്റർ സി. ടി. എബ്രഹാം (ഡെർബി), വൈസ് പ്രസിഡന്‍റ് പാസ്റ്റർ ജേക്കബ് ജോർജ് (ലണ്ടൻ), സെക്രട്ടറി സാം മാത്യു (ഡബ്ലിൻ), ജോയിന്‍റ് സെക്രട്ടറി ജോണ്‍ മാത്യു (ബാൻബറി), ട്രഷറർ പാസ്റ്റർ വിൽസണ്‍ ബേബി (ലിവർപൂൾ) പ്രമോഷണൽ സെക്രട്ടറി എന്നിവരെയും 42 അംഗ കൗണ്‍സിലിനെയും (22 ശുശ്രൂഷക·ാരും 20 സഹോദര·ാരും) തെരഞ്ഞെടുത്തു. പാസ്റ്റർ ജേക്കബ് ജോർജ് ജനറൽ കൗണ്‍സിൽ അംഗമായി തുടരും. പാസ്റ്റർ ജയിംസ് ചാക്കോ (മേഖലാ റീജണ്‍ പ്രസിഡന്‍റ്) ഇലക്ഷൻ കമ്മീഷണറായിരുന്നു.

റിപ്പോർട്ട്: സാബു ചൂണ്ടക്കാട്ടിൽ