+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​ലാ​ർ ക​വി​ത​ക​ളു​ടെ ആ​സ്വാ​ദ​നം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അ​ബു​ഹ​ലീ​ഫ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ലാ​ർ ക​വി​ത​ക​ളു​ടെ ആ​സ്വാ​ദ​നം സം​ഘ​ടി​പ്പി​ച്ചു. മേ​ഖ​ല പ്ര​സി
വ​യ​ലാ​ർ ക​വി​ത​ക​ളു​ടെ ആ​സ്വാ​ദ​നം സം​ഘ​ടി​പ്പി​ച്ചു
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അ​ബു​ഹ​ലീ​ഫ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ലാ​ർ ക​വി​ത​ക​ളു​ടെ ആ​സ്വാ​ദ​നം സം​ഘ​ടി​പ്പി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് നാ​സ​ർ ക​ട​ലു​ണ്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബു ഹ​ലീ​ഫ ക​ല സെ​ന്‍റ​റി​ൽ വ​ച്ചു​ന​ട​ന്ന ആ​സ്വാ​ദ​ന പ​രി​പാ​ടി മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജെ. ​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബു​ഹ​ലീ​ഫ മേ​ഖ​ല എ​ക്സി​ക്യു​ട്ടീ​വ് അം​ഗം മ​ണി​ക്കു​ട്ട​ൻ വ​യ​ലാ​ർ ക​വി​ത​ക​ളു​ടെ ആ​സ്വാ​ദ​ന കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ക​ല കു​വൈ​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ് സി. ​നാ​യ​ർ, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. മേ​ഖ​ല​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ പാ​ടി​യ വ​യ​ലാ​റി​ന്‍റെ ക​വി​ത​ക​ളും സി​നി​മാ​ഗാ​ന​ങ്ങ​ളും സ​ദ​സി​ന് ആ​സ്വാ​ദ്യ​ക​ര​മാ​യി. പ​രി​പാ​ടി​യി​ൽ നൂ​റ്റ​ന്പ​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

മേ​ഖ​ല​യി​ലെ ലൈ​ബ്ര​റി​യി​ലേ​ക്ക് വി​വി​ധ യൂ​ണി​റ്റു​ക​ൾ ന​ൽ​കി​യ പു​സ്ത​ക​ങ്ങ​ൾ ച​ട​ങ്ങി​ൽ​വ​ച്ചു കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​നി​ത കു​ക്കി​രി, എം​പി മു​സ​ഫ​ർ, പ്ര​ജോ​ഷ്, മേ​ഖ​ല സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് നാ​സ​ർ ക​ട​ലു​ണ്ടി, മേ​ഖ​ല എ​സ്സി​ക്യൂ​ട്ടീ​വ് അം​ഗം ഷി​ജി​ൻ തു​ട​ങ്ങി​യ​വ​ർ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ക​ല​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക്ക് അ​ബു ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് സ്വാ​ഗ​ത​വും മേ​ഖ​ല എ​സ്സി​ക്യൂ​ട്ടീ​വ് അം​ഗം ഷി​ജി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ