മക്ക: പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തിയ ഹാജിമാർക്ക് ആശ്വാസമായി ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം വോളണ്ടിയർമാർ. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി ഹറമിലെത്തിയ മലയാളി ഹാജിമാർക്ക് ഫ്രറ്റേർണിറ്റി ഫോറം മുഴുസമയ വോളണ്ടിയർമാരുടെ സേവനം ഏറെ ആശ്വാസമേകി. 15000 ത്തോളം മലയാളി ഹാജിമാരാണ് വെള്ളിയാഴ്ച ഹറമിലെത്തിയത്.
കടുത്ത ചൂടിനെ വകവയ്ക്കാതെ ഹറമിന്റെ പരിസര പ്രദേശങ്ങളായ അജ്യാദ്, ഗസ, ജബൽ കഅബ എന്നിവിടങ്ങളിലെ വിവിധ കെട്ടിടങ്ങളിൽ താമസിക്കുന്ന ഹാജിമാരെ ഹറമിലേക്കും തിരിച്ചും വഴി തെറ്റാതെ യാത്ര ചെയ്യാനും അവശരായവരെ വീൽ ചെയറുകളിൽ റൂമുകളിത്തിക്കുന്നതിനുമാണ് പ്രധാനമായും വോളണ്ടിയർമാർ ശ്രദ്ധ കൊടുക്കുന്നത്.
ബസുകളിൽ യാത്ര ചെയ്യുന്നഹാജിമാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഭാഷകളിൽ പ്രാവീണ്യമുള്ള വോളണ്ടിയർമാർ സദാസമയവും സേവന സജ്ജരാണ്. കൊടും ചൂടിൽ കുടിവെള്ള വിതരണം ഹാജിമാർക്ക് വളരെ ആശ്വാസമാണ് നൽകുന്നത്. പ്രായം ചെന്ന ഹാജിമാർക്ക് വിവിധ ബസ് പോയിന്റുകളിൽ ഐസ് ബാഗുകൾ സ്ഥാപിച്ചിട്ടുള്ളതും വലിയ ആശ്വാസമാണ്. നൂറോളം വോളണ്ടിയർമാരെയാണ് ഫ്രറ്റേർണിറ്റി ഫോറം അതിഥികളെ സദാ സമയവും സഹായിക്കാനായി മക്കയിൽ സജ്ജരാക്കിയിട്ടുള്ളത്. ഫ്രറ്റേർണിറ്റി ഫോറം വോളണ്ടിയർ ക്യാപ്റ്റൻ ഗഫാർകൂട്ടിലങ്ങാടി, കോഓർഡിനേറ്റർ ഖലീൽ ചെന്പയിൽ, അൻവർ മഞ്ചേരി എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ