കുവൈത്ത്: കുവൈത്തിലെ ഇന്ത്യക്കാരായ ടാക്സി ഡ്രൈവേഴ്സിന്റെ കൂട്ടായ്മയായ കുവൈറ്റ് പ്രവാസി ടാക്സിയിലെ പ്രവർത്തകർ സമാഹരിച്ച 75,000 രുപ മുന്പ് കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്ന കാൻസർ രോഗബാധിതനായി നാട്ടിലേക്ക് ചികിത്സക്കായി പോയ എറണാകുളം ഗോതുരുത്തു സ്വദേശി പോൾ പി. ജോസഫിന് അദ്ദേഹത്തിന്റെ ഭവനത്തിലെത്തി പറവൂർ എംഎൽഎ വി.ഡി സതീശൻ കൈമാറി. കുവൈറ്റ് പ്രവാസി ടാക്സിയുടെ പ്രവർത്തകരായ ഷിബു അന്പാട്ട്, ജീസൻ ജോസഫ് പാലക്കാട് എന്നിവർ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ