ബർമിംഗ്ഹാം: നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ പ്രാപ്തമാക്കുന്ന ഡോർ ഓഫ് ഗ്രേസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി 27 ന് ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കുന്ന കണ്വൻഷൻ സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ നയിക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.
കണ്വൻഷൻ ഉച്ചയ്ക്ക് 12ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച കണ്‍വൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കണ്‍വൻഷനിലേക്ക് റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
അഡ്രസ്:
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിംഗ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്:
ജിത്തു ദേവസ്യ 07735 443778.
റിപ്പോർട്ട്: ബാബു ജോസഫ്
യുവജനങ്ങൾക്കായി ഫാ. സോജി ഓലിക്കൽ നയിക്കുന്ന "ഡോർ ഓഫ് ഗ്രേയ്സ് ' 27 ന്
10:02 PM Jul 22, 2019 | Deepika.com