+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമസ്ത ബഹ്‌റിന്‍ റൈഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു

മനാമ: സമസ്ത ബഹ്‌റിന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ ഘടകത്തിന്റെ 2019 2020 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഹ്‌റിനിലെ സമസ്തയുടെ കീഴില്
സമസ്ത ബഹ്‌റിന്‍ റൈഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു
മനാമ: സമസ്ത ബഹ്‌റിന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ ഘടകത്തിന്റെ 2019- 2020 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഹ്‌റിനിലെ സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്ത് മദ്‌റസകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനാണ് നേതൃത്വം നല്‍കി വരുന്നത്.

സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയ നേതാക്കളും, മദ്‌റസ അദ്ധ്യാപകരും , മാനേജ്‌മെന്റ് പ്രതിനിധികളും സംഗമിച്ച റൈയ്ഞ്ച് ജനറല്‍ ബോഡി യില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. യോഗം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഭാവി തലമുറക്ക് ധാര്‍മ്മിക ബോധം പകരുകയെന്ന വലിയൊരു ഉത്തരവാദിത്വമാണ് മുല്ലിംകള്‍ക്ക് നിര്‍വ്വഹിക്കാനുള്ളതെന്നും അതിന് നേതൃപരമായ പങ്ക് വഹിക്കുന്ന റെയ്ഞ്ചിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സമസ്തയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നും തങ്ങള്‍ അറിയിച്ചു.

മനാമ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ജനറല്‍ ബോഡിയോഗത്തില്‍ എസ് എം അബ്ദുല്‍ വാഹിദ്, അശ്‌റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാമ്പള്ളി, ബശീര്‍ അരൂര്‍, ഖാസിം റഹ് മാനി, ശാഫി വേളം, റബീഅ് ഫൈസി അമ്പലക്കടവ്, മജീദ് ചോലക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

ഭാരവാഹികള്‍:
പ്രസിഡന്റ്: ഹംസ അന്‍വരി മോളൂര്‍,
ജനറല്‍ സെക്രട്ടറി: ശൗഖത്തലി ഫൈസി,
ട്രഷറര്‍: ഹാഷിം കോക്കല്ലൂര്‍
ചെയര്‍മാന്‍ (പരീക്ഷ ബോര്‍ഡ്): അശ്‌റഫ് അന്‍വരി ചേലക്കര
എസ്‌കെഎസ്ബിവി കണ്‍വീനര്‍: സകരിയ്യ ദാരിമി കാക്കടവ്
ഐടി കോഡിനേറ്റര്‍ : റഈസ് അസ്‌ലഹി

വൈസ് പ്രസിഡന്റുമാര്‍:
സയ്യിദ് മുഹമ്മദ് യാസര്‍ ജിഫ്രി തങ്ങള്‍
സൈദ് മുഹമ്മദ് വഹബി

ജോ: സെക്രട്ടറിമാര്‍:
അബദു റസാഖ് നദ് വി
ഹാഫിള് ശറഫുദ്ദീന്‍ മൗലവി.