+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെകെഎംഎ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു

കുവൈത്ത്: കുവൈത്തിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്കാരിക സംഘടനയായ കുവൈത്ത് കേരള മുസ് ലിം അസോസിയേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമർഥരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനായി 20192020 വർഷത്തേക്
കെകെഎംഎ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു
കുവൈത്ത്: കുവൈത്തിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്കാരിക സംഘടനയായ കുവൈത്ത് കേരള മുസ് ലിം അസോസിയേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമർഥരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനായി 2019-2020 വർഷത്തേക്ക് സ്കോളര്‍ഷിപ്പ് നല്കുന്നു.

ബിരുദ കോഴ്സുകള്‍, പ്രഫഷണല്‍ കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍, ഐ ടി ഐ, തുടങ്ങിയ കോഴ്സുകള്ളില്‍ പഠിക്കുന്ന കുട്ടികളെയാണ് സ്കോളര്‍ഷിപ്പിനായി പരിഗണിക്കുക. മിനിമം 85% മാര്‍ക്കോടെ പ്ലസ്‌ 2 അല്ലെങ്കില്‍ തത്തുല്ല്യ കോഴ്സുകള്‍ പാസായവരായിരിക്കണം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക്‌ മുന്‍ഗണന നല്‍കുന്ന കേരളത്തിലെ ഏക സ്കോളര്‍ഷിപ്‌ പദ്ധതിയാണിത്. രക്ഷിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്കിന്‍റെ പകര്‍പ്പ്, പാസായ കോഴ്സിന്‍റെ മാര്‍ക്ക്‌ ലിസ്റ്റ്, ഉന്നത പഠനത്തിനു ചേര്‍ന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ഫോറം ഓഗസ്റ്റ്‌ 20നു മുമ്പായി ലഭിക്കത്തക്ക വിധം അപേക്ഷിക്കേണ്ടതാണ്. മെഡിക്കല്‍/എൻജിനിയറിംഗ് കോഴ്സുകള്‍ക്ക് ചേരുന്നവര്‍, അതിനുശേഷം അയച്ചാല്‍ മതിയാകും.

വിവരങ്ങൾക്ക് : കെ കെ എം എ വൈസ് പ്രസിഡന്‍റ് ഒ.പി. ശറഫുദ്ദീൻ (90060532 Email : osharafu@yahoo.co.in ) പി. റഫീഖ് ( 99641908 email: prafeeque100@gmail.com) അഹമദി സോൺ ഹാരിസ് പി.എം. ( 69697991) ഫർവാനിയ സോൺ പി.പി.പി സലീം ( 99321831) സിറ്റി സോൺ അനസ് ആയാർ ( 50117501) , കേന്ദ്ര ജനറൽ സെക്രട്ടറി കെ. സി. റഫീഖ് 99514646- 99111218.

പൂരിപ്പിച്ച അപേക്ഷ ഫോറം ആവശ്യമായ രേഖകള്‍ സഹിതം മേല്‍ ഇ-മെയില്‍ വിലാസത്തിലോ, നേരിട്ടോ എത്തിക്കാവുന്നതാണ്. പൂര്‍ണമല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

റിപ്പോർട്ട്: സലിം കോട്ടയിൽ