+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണിൽ മിസ് ആൻഡ് മിസ്റ്റർ മലയാളി യുഎസ്എ മത്സരങ്ങൾ

ഹൂസ്റ്റണ്‍: അമേരിക്കയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഹൂസ്റ്റണില്‍ നടത്തപെടുന്ന 'മിസ് മലയാളി യുഎസ്എ ആൻഡ് മിസ്റ്റർ മലയാളി യുഎസ്എ' സൗന്ദര്യ മത്സരങ്ങൾ ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള
ഹൂസ്റ്റണിൽ മിസ് ആൻഡ് മിസ്റ്റർ മലയാളി യുഎസ്എ മത്സരങ്ങൾ
ഹൂസ്റ്റണ്‍: അമേരിക്കയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഹൂസ്റ്റണില്‍ നടത്തപെടുന്ന 'മിസ് മലയാളി യുഎസ്എ ആൻഡ് മിസ്റ്റർ മലയാളി യുഎസ്എ' സൗന്ദര്യ മത്സരങ്ങൾ ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകയും ഹൂസ്റ്റണിലെ സാംസ്‌കാരിക കലാവേദികളിലെ നിറസാന്നിധ്യവുമായ ലക്ഷ്മി പീറ്റര്‍ അറിയിച്ചു.

ഒക്ടോബർ 26 നു (ശനി) വൈകുന്നേരം 5 മുതല്‍ സെന്‍റ് ജോസഫ് ഹാളിൽ (303, Present Street, Missouri City, TX 77489) നടത്തപ്പെടുന്ന സൗന്ദര്യ മത്സരത്തോടനുബന്ധിച്ചു നൃത്ത സംഗീത കലാ പരിപാടികളും ഒരുക്കുമെന്ന് ലക്ഷ്മി പറഞ്ഞു.

2018 ഏപ്രിൽ 28 നു ഹൂസ്റ്റണിൽ നടത്തിയ 'മിസ് മലയാളി 2018' വൻ വിജയമാകുകയും ദേശീയ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. ഈ വർഷം പുരുഷ വിഭാഗത്തിനും അവസരം നൽകി "മിസ്റ്റർ മലയാളി യുഎസ്എ' യും ഒരുക്കി മൽസരങ്ങൾക്കു പുത്തൻ മാനം നല്കിയിരിക്കുകയാണ് സംഘാടകർ.

13 വയസു മുതലുള്ള വിവിധ പ്രായത്തിലുള്ളവർക്കായി ഒരുക്കിയിരിക്കുന്ന വിവിധ മൽസരങ്ങള്‍ ഈ പരിപാടിയെ വേറിട്ടതാക്കും.

ഓഡിഷൻ ഉടൻ തന്നെ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 20 മൽസരാർഥികൾ ഫൈനലിൽ സെന്‍റ് ജോസഫ് വേദിയിൽ മാറ്റുരയ്ക്കും. "കേരള വിത്ത് എ ട്വിസ്റ്റ്" റൗണ്ട്, പാനൽ ജഡ്ജിമാരുടെ ചോദ്യ റൗണ്ട് തുടങ്ങിയവ മത്സര ഇനങ്ങൾ. മത്സര വിജയികൾക്ക് ട്രോഫികളും കാഷ് അവാര്‍ഡുകളും ലഭിക്കും.

തെന്നിന്ത്യന്‍ സിനിമകളില്‍ കൂടെ മലയാളി മനസുകളില്‍ ഇടം നേടിയ പ്രശസ്ത സിനിമ താരം മനിയ നായിഡു സെലിബ്രിറ്റി ജഡ്ജ് ആയുള്ള ജഡ്ജിംഗ് പാനലില്‍ അവാർഡ് ജേതാവും മലയാള പിന്നണി ഗായകനുമായ വില്യം ഐസക്, ബോളിവുഡ് ഗാന രചയിതാവും ഡിജെ യുമായ ദോളി ദീപ് തുടങ്ങി അമേരിക്കയില്‍ വിവിധ തലങ്ങളില്‍ ശ്രദ്ധേയരായ പ്രമുഖരാണ് അണിനിരക്കുന്നത്.

മൽസരങ്ങളിൽ പങ്കെടുക്കുന്നവർക്കു ആവശ്യമായ കോച്ചിംഗ് സംഘാടകർ ഒരുക്കുന്നതാണ്. 'മിസ്റ്റർ മലയാളീ' മത്സരത്തിന് ഡോ.അബ്ദുള്ള കുദ്രെത്, സിൽവി വർഗീസ് (ഫാഷൻ) ഷീബ ജേക്കബ് ( പേഴ്സണാലിറ്റി) എന്നിവർ കോച്ചിംഗിനു നേതൃത്വം നൽകും.

മത്സരങ്ങൾക്ക് ആവേശകരമായ പ്രതികരണങ്ങളാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ലക്ഷ്മി പീറ്റർ പറഞ്ഞു.

വിവരങ്ങൾക്ക്: malayaleeusapageant@gmail.com OR 972 369 9184

റിപ്പോർട്ട് : ജീമോൻ റാന്നി