+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെകെഎംഎ പൊതുകിണര്‍ നിര്‍മിച്ചു നല്‍കി

കുവൈത്ത്: കുവൈറ്റ്‌ കേരള മുസ് ലിം അസോസിയേഷൻ (കെകെഎംഎ ) സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി നല്‍കി വരുന്ന പൊതു കിണര്‍ പദ്ധതിയിലെ പതിനഞ്ചാമത് കിണറിന്‍റെ ഉദ്ഘാടനം വി.ടി. ബൽറാം എംഎൽഎ നിർവഹിച്ചു. കെകെഎംഎയ
കെകെഎംഎ പൊതുകിണര്‍ നിര്‍മിച്ചു നല്‍കി
കുവൈത്ത്: കുവൈറ്റ്‌ കേരള മുസ് ലിം അസോസിയേഷൻ (കെകെഎംഎ ) സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി നല്‍കി വരുന്ന പൊതു കിണര്‍ പദ്ധതിയിലെ പതിനഞ്ചാമത് കിണറിന്‍റെ ഉദ്ഘാടനം വി.ടി. ബൽറാം എംഎൽഎ നിർവഹിച്ചു. കെകെഎംഎയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ എംഎല്‍എ അഭിനന്ദിച്ചു. കിണർ നിർമാണത്തിന് സ്ഥലം നൽകിയ അംബിക ഉണ്ണി, സാറാബിത്താത്ത എന്നിവരുടെ പ്രവത്തനത്തെയും അദ്ദേഹം എടുത്തു പറഞ്ഞു. മാനവീക നന്മ ഇല്ലാതായിത്തീരുന്ന കാലത്ത് സമൂഹത്തോട് പ്രതിബദ്ധത കാണിക്കുന്ന പ്രവാസി സമൂഹം ചെയ്യുന്ന നന്മകള്‍ വളരെയധികം പ്രശംസനീയമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പട്ടാമ്പി കാക്കാട്ടേരിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ.കെ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലീം അറക്കൽ സംസ്ഥാന നേതാക്കളായ, എച്ച്.എം.അലിക്കുട്ടിഹാജി, ബാവു കൊടുമുണ്ട, ടി.എം. കുട്ടി, ഇ.വി. അബ്ദുൽ അസീസ്, പി.പി മുഹമ്മദ് കുട്ടി എന്നിവരും, കേന്ദ്ര - സോൺ - ബ്രാഞ്ച് നേതാക്കളായ വി.കെ. ഹനീഫ, മുഹമൂദ് പെരുമ്പ, എം.സി ഷറഫുദ്ദീൻ, മിറാഷ് കരിമ്പ, എന്നിവർ പങ്കെടുത്തു. അബ്ദുൽ അലി മദനി സ്വാഗതവും സംസ്ഥാന കോ ഓഡിനേറ്റർ യു.എ. ബക്കർ നന്ദിയും പറഞ്ഞു.

കേരളത്തിലും കര്‍ണാടകയിലുമായി ഇതിനോടകം പതിനാല് കിണറുകള്‍ നിര്‍മിച്ചു നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ