+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ അമേരിക്കൻ സ്പീക്കർ യുഎസ് സെനറ്റിലേക്ക് മത്സരിക്കും

മയിൻ: മയിൻ പ്രതിനിധിസഭാ സ്പീക്കറും ഇന്ത്യൻ അമേരിക്കൻ വംശജയുമായ സാറ ഗിദയൻ (47) 2020 ലെ പൊതു തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥിയായി സെനറ്റിലേക്ക് മത്സിക്കും. നിലവിലുള്ള മെയിൻ റിപ്പബ്ലിക്കൻ സെനറ്
ഇന്ത്യൻ അമേരിക്കൻ സ്പീക്കർ യുഎസ് സെനറ്റിലേക്ക് മത്സരിക്കും
മയിൻ: മയിൻ പ്രതിനിധിസഭാ സ്പീക്കറും ഇന്ത്യൻ അമേരിക്കൻ വംശജയുമായ സാറ ഗിദയൻ (47) 2020 ലെ പൊതു തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥിയായി സെനറ്റിലേക്ക് മത്സിക്കും.

നിലവിലുള്ള മെയിൻ റിപ്പബ്ലിക്കൻ സെനറ്റർ കോളിൻ (66) അഞ്ചാം തവണയും സെനറ്റിലേക്ക് മത്സരിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്.സുപ്രീം കോടതി ജഡ്ജിയായി ബ്രിട്ട് കവനോയെ സ്ഥിരീകരിക്കുന്നതിന് ശക്തമായി വാദിച്ചവരിൽ പ്രമുഖനായിരുന്നു റിപ്പബ്ലിക്കൻ സെനറ്റർ കോളിൻസ്. 22 വർഷമായി സെനറ്ററായിരുന്ന സൂഡൻ കോളിൻസ് ഏവർക്കും സുപരിചിതനും ഇരുപാർട്ടികൾക്കും സുസമ്മതനുമാണ്. പ്രസിഡന്‍റ് ട്രംപിനെ പൂർണമായി പിന്തുണയ്ക്കുന്ന കോളിൻസിന് ട്രംപിന്‍റെ എൻഡോഴ്സ്മെന്‍റ് ലഭിക്കുമെന്നാണ് പ്രതീഷിക്കുന്നത്.

പ്രൈമറിയിൽ സാറാ ഗിദയോൻ ഡമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖരായ രണ്ട് സെനറ്റ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാൽ മാത്രമേ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായുള്ള മത്സരത്തിന് അർഹത ലഭിക്കുകയുള്ളൂ.

ഇന്ത്യയിൽ നിന്നു അമേരിക്കയിലേക്ക് കുടിയേറിയതാണ് സാറയുടെ കുടുംബം. വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇവർ ബിരുദം നേടിയത്. തുടർച്ചയായി നാലാം തവണയും മെയിൻ സ്റ്റേറ്റ് പ്രതിനിധിയായി സാറാ വിജയിച്ചിരുന്നു.

റിപ്പോർട്ട്:പി.പി. ചെറിയാൻ