+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബഹറിന്‍ എസ് കെ എസ് എസ് എഫ് "തൻബീഹ്' പ്രോഗ്രാമിന് തുടക്കമായി

മനാമ: എസ് കെ എസ് എസ് എഫ് ബഹറിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന തൻബീഹ് എൻലൈറ്റിംഗ് പ്രോഗ്രാമിന് തുടക്കമായി. മാസം തോറും ബഹറിനിലെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകരെ സംഘടിപ്പിച്ച് വിവിധ വി
ബഹറിന്‍ എസ് കെ എസ് എസ് എഫ്
മനാമ: എസ് കെ എസ് എസ് എഫ് ബഹറിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന തൻബീഹ് എൻലൈറ്റിംഗ് പ്രോഗ്രാമിന് തുടക്കമായി. മാസം തോറും ബഹറിനിലെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകരെ സംഘടിപ്പിച്ച് വിവിധ വിഷയങ്ങളിലുള്ള പഠന ക്ലാസുകള്‍ ഉള്‍പ്പെടുത്തിയതാണ് തന്ബീഹ് പ്രോഗ്രാം.

പ്രഥമ പഠന ക്ലാസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം മനാമയില്‍ സമസ്ത ബഹറിൻ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ നിര്‍വഹിച്ചു. അറിവ് നേടി വിനയവും സേവനവും കൈമുതലാക്കി മത പ്രബോധന മേഖലയിൽ യുവാക്കൾ കർമ നിരതരാവണമെന്നും സമസ്തക്ക് കരുത്ത് പകരണമെന്നും തങ്ങൾ ഓര്‍മിപ്പിച്ചു.

തുടര്‍ന്നു ഉസ്താദ് സകരിയ്യ ദാരിമി കാക്കടവ് "ഇസ്‌ലാമിക സംഘാടകൻ" എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി. ചടങ്ങില്‍ സമസ്ത പൊതുപരീക്ഷയിൽ ബഹറിൻ റെയ്ഞ്ചിൽ നിന്നും കൂടുതല്‍ മാർക്ക് വാങ്ങിയവരെ അനുമോദിച്ചു.

ഉസ്താദ് റബീഅ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. എ.കെ ആരിഫ് സാഹിബ് മഞ്ചേശ്വരം, അഷ്റഫ് അൻവരി ചേലക്കര, റഈസ് അസ് ലഹി, എസ്.എം. അബ്ദുൽ വാഹിദ് , ശഹീർ കാട്ടാമ്പള്ളി, ആബിദ് ദാരിമി, ഖാസിം റഹ് മാനി, ശാഫി വേളം, ഇസ്മായീൽ പയ്യന്നൂർ എന്നിവര്‍ പങ്കെടുത്തു.അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു