+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗഹാർദ്രം കുവൈറ്റ് കുടുംബ സംഗമവും ഈദ് ആഘോഷവും നടത്തി

കുവൈത്ത്: സൗഹാർദ്രം കുവൈറ്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഈദ് ആഘോഷവും നടത്തി. അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടിയിൽ സൗഹാർദ്രം കുവൈറ്റ് അംഗങ്ങളുടെ ഡാൻസ്, ഗാനമേള, ഒപ്പന, അമ്മൻ കുട
സൗഹാർദ്രം കുവൈറ്റ്  കുടുംബ സംഗമവും ഈദ് ആഘോഷവും നടത്തി
കുവൈത്ത്: സൗഹാർദ്രം കുവൈറ്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഈദ് ആഘോഷവും നടത്തി. അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടിയിൽ സൗഹാർദ്രം കുവൈറ്റ് അംഗങ്ങളുടെ ഡാൻസ്, ഗാനമേള, ഒപ്പന, അമ്മൻ കുടം തുടങ്ങി വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. നാടൻ പാട്ട് കൂട്ടമായ കരിമ്പൊളി കുവൈറ്റ്
നയിച്ച നാടൻ പാട്ടുകളും പരിപാടിയുടെ ഭാഗമായിരുന്നു.

പ്രസിഡന്‍റ് ബിജു ഭവൻസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാര്യപരിപാടികൾ മനോജ് മാവേലിക്കര ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകാരായ ബാബു ഫ്രാൻസിസ് (ലോക കേരള സഭാ അംഗം), മുബാറക് കാമ്പ്രത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. അറിവിന്‍റെ ലോകം പരിപാടിയിലെ വിജയിക്ക് സ്വർണ സമ്മാനവും വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാ പ്രതിഭകൾക്കും മെഡലും മൊമെന്‍റോയും നൽകി ആദരിച്ചു. സുരേഷ്‌ കുമാർ, അമ്മു, ഷൈനി എന്നിവർ ആശംസകൾ നേർന്നു. സദാനന്ദൻ നായർ നന്ദി പറഞ്ഞു.

അജിത്, ശരത്‌, സന്തോഷ് ചന്ദ്രൻ, എ.കെ. ഹുസൈൻ, ഷിജു, സിന്ധു, പ്രിയ, റോയി മാത്യൂ,രേഷ്മ, ഹസീന, സുജ, സുബി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ