+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

'ക്‌നായി തൊമ്മന്‍ ഛായാചിത്രം' അനാച്ഛാദനം ചെയ്ത

അറ്റ്‌ലാന്റാ: 'ക്‌നായി തൊമ്മന്‍ ഛായാചിത്രം' ഫാ. ബോബന്‍ വട്ടപ്പുറത്ത് അറ്റ്‌ലാന്റാ തിരുക്കുടുംബ ദേവാലയത്തിന്റെ പത്താം വാര്‍ഷിക ആഘോഷ വേളയില്‍ അനാച്ഛാദനം ചെയ്തു. അമേരിക്കയില്‍ ഇത് ആദ്യയമായിട്ടാണ് ഇത്തരത്
'ക്‌നായി തൊമ്മന്‍ ഛായാചിത്രം' അനാച്ഛാദനം ചെയ്ത
അറ്റ്‌ലാന്റാ: 'ക്‌നായി തൊമ്മന്‍ ഛായാചിത്രം' ഫാ. ബോബന്‍ വട്ടപ്പുറത്ത് അറ്റ്‌ലാന്റാ തിരുക്കുടുംബ ദേവാലയത്തിന്റെ പത്താം വാര്‍ഷിക ആഘോഷ വേളയില്‍ അനാച്ഛാദനം ചെയ്തു. അമേരിക്കയില്‍ ഇത് ആദ്യയമായിട്ടാണ് ഇത്തരത്തില്‍ ഒരു ചടങ്ങു നിര്‍വഹിക്കുന്നത്. 'ക്‌നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റത്തിനു നേതൃത്ത്വം നല്‍കിയ ക്‌നായി തൊമ്മന്റെ ഛായാചിത്രം പുതുതലമുറയ്ക്ക് സ്മരിക്കാന്‍ സഹായകരം ആകുമെന്ന് അദ്ദേഹം അനാച്ഛാദന വേളയില്‍ അഭിപ്രായപ്പെട്ടു.

ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി ക്‌നായിത്തൊമ്മന്റെ ഛായാചിത്രം തിരുക്കുടുംബ ദേവാലയത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഓര്‍മ്മക്കായി നല്‍കപ്പെടും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഈ സ്വപ്ന പദ്ധതി സ്‌പോണ്‍സര്‍ ചെയ്ത വഞ്ചിപുരക്കല്‍ ജോയി മേരിക്കുട്ടി ദമ്പതികള്‍ക്ക്, അറ്റ്‌ലാന്റയിലെ എല്ലാ ക്‌നാനായ കൂട്ടായ്മയുടെയും പേരില്‍ ദശാബ്ദി ആഘോഷങ്ങളുടെ കണ്‍വീനര്‍ ഡൊമിനിക് ചാക്കോനാല്‍ നന്ദിയും അഭിനന്ദനങ്ങളും അര്‍പ്പിച്ചു.
ഫോട്ട്: തരുണ്‍ ജോജി & സോണിയ.

റിപ്പോര്‍ട്ട്: തോമസ് കല്ലടാന്തിയില്‍