+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എന്‍ബിടിസി ഗ്രൂപ്പിന്റെ സൗദി അറേബ്യ ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

അല്‍കോബാര്‍: എന്‍ബിടിസി. ഗ്രൂപ്പിന് പുതിയ നാഴികക്കല്ലായി സൗദി അറേബ്യയിലെ ബ്രാഞ്ച് ഓഫീസ് 2019 ജൂലൈ 10 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. സൗദി അറേബ്യയിലെ അല്‍കോബാറില്‍ എന്‍ബിടിസി. ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മ
എന്‍ബിടിസി ഗ്രൂപ്പിന്റെ സൗദി അറേബ്യ ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
അല്‍കോബാര്‍: എന്‍ബിടിസി. ഗ്രൂപ്പിന് പുതിയ നാഴികക്കല്ലായി സൗദി അറേബ്യയിലെ ബ്രാഞ്ച് ഓഫീസ് 2019 ജൂലൈ 10 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. സൗദി അറേബ്യയിലെ അല്‍കോബാറില്‍ എന്‍ബിടിസി. ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് എന്‍. അല്‍ബദ്ദയും മാനേജിങ് ഡയറക്ടര്‍ കെ.ജി.എബ്രഹാമും ചേര്‍ന്ന് ഉത്ഘാടനം നിര്‍വഹിച്ചു.

ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍, എന്‍ബിടിസി ഗ്രൂപ്പ് മാനേജ്!മെന്റ് കമ്മിറ്റി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. എന്‍ബിടിസി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സൗദി അറേബ്യയില്‍ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മാനേജ്!മെന്റ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍