+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീണ്ടുനിൽക്കുന്ന ചൂട്, മുന്നറിയിപ്പുമായി കുവൈത്ത് സർക്കാർ

കുവൈത്ത് സിറ്റി: വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്നു വരുന്ന 72 മണിക്കൂറിൽ അന്തരീക്ഷത്തിൽ കനത്ത പൊടിയും കത്തുന്ന ചൂടും ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അ
നീണ്ടുനിൽക്കുന്ന ചൂട്, മുന്നറിയിപ്പുമായി കുവൈത്ത് സർക്കാർ
കുവൈത്ത് സിറ്റി: വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്നു വരുന്ന 72 മണിക്കൂറിൽ അന്തരീക്ഷത്തിൽ കനത്ത പൊടിയും കത്തുന്ന ചൂടും ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി അറിയിച്ചു.

ചൂടുള്ള കാലാവസ്ഥ ആയതിനാൽ കടുത്ത കാറ്റിന് വഴിയൊരുക്കുമെന്നും തുറന്ന പ്രദേശങ്ങളിൽ 12 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നും അബ്ദുൽ അസീസ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ 47 മുതൽ 49 ഡിഗ്രി ചൂട് വരെ ഉയരാമെന്നും കാറ്റിനെ തുടർന്ന് ശക്തമായ തിരമാലകൾ ഉയരുവാൻ സാധ്യതയുണ്ടെന്നും അബ്ദുൽ അസീസ് അൽ ഖറാവി കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ