ബർമിംഗ്ഹാം: ദൈവസന്നിധിയിൽ വിശുദ്ധരായി ജീവിക്കാൻ നന്മതിന്മകളുടെ തിരിച്ചറിവിന്റെ കാലഘട്ടത്തിൽ കുട്ടികളെ പ്രാപ്തമാക്കുന്ന വചന ശുശ്രൂഷയുമായി ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ജൂലൈ 13 ശനിയാഴ്ച ബർമിംഗ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിംഗ്ഡം കണ്വൻഷൻ.
എന്റെ മുൻപിൽ നിങ്ങൾ വിശുദ്ധരായിരിക്കുവിൻ ,എന്തെന്നാൽ കർത്താവായ ഞാൻ പരിശുദ്ധനാണ് . നിങ്ങൾ എനിക്ക് സ്വന്തമാകേണ്ടതിന് ഞാൻ നിങ്ങളെ മറ്റ് ജനങ്ങളിൽനിന്നും വേർതിരിച്ചിരിക്കുന്നു എന്ന ലേവ്യർ 20:26 വചനത്തെ അധിഷ്ഠിതമാക്കിയുള്ള ഈ ശുശ്രൂഷയിലേക്ക് ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്.
കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച് ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോ ടീനേജ് കണ്‍വൻഷനുകളും.
ന·തി·കളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ ന·യുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.
ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക് ജീവിത നവീകരണം പകർന്നുനൽകുന്ന കണ്‍വൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിംഗ്ഹാമിൽ നടന്നു . കണ്‍വൻഷന്റെ ആത്മീയവിജയത്തിനായി പ്രാർഥനാ അപേക്ഷയുമായി ഫാ. സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 13നു രണ്ടാം ശനിയാഴ്ച ബർമിംഗ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്:
ബഥേൽ കണ്വെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക്:
ജോണ്സണ് 07506 810177
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239
ബിജു അബ്രഹാം 07859890267
ജോബി ഫ്രാൻസിസ് 07588 809478.
റിപ്പോർട്ട്: ബാബു ജോസഫ്
വിശുദ്ധിയുടെ സന്മാർഗവുമായി രണ്ടാം ശനിയാഴ്ച കണ്വൻഷൻ ബർമിംഗ്ഹാമിൽ
10:40 PM Jul 12, 2019 | Deepika.com