ഷിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ജൂലൈ 13 ശനിയാഴ്ച എ ആർസി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ രണ്ടാം പതിപ്പിലേക്ക് ഏവർക്കും സ്വാഗതം. ഉച്ചക്ക് ഒന്നിന് തുടങ്ങി രാത്രി ഒൻപതു വരെ തുടരുന്ന ഈ ടൂർണമെന്റിൽ പതിനാറ് കോളേജ് ടീമുകളും ആറ് ഹൈസ്കൂൾ ടീമുകളുമാണ് പങ്കെടുക്കുന്നത്.
കോളേജ് തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് അഞ്ഞൂറ് ഡോളറും പ്രവീണ്‍ വർഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും, ഹൈസ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ടോണി ആൻഡ് എൽസി ദേവസി ഫാമിലി ഫൗണ്ടേഷൻ നൽകുന്ന മുന്നൂറു ഡോളറിന്റെ സമ്മാനവും നൽകുന്നതായിരിക്കും.
രണ്ടാം സ്ഥാനക്കാർക്ക് കോളേജ് വിഭാഗത്തിൽ ഇരുനൂറ്റിയൻപത് ഡോളറും ഹൈസ്കൂൾ വിഭാഗത്തിൽ ഇരുനൂറു ഡോളറുമാണ് പാരിദോഷികമായി ലഭിക്കുക എന്ന്, ടൂർണമെന്റിനു നേതൃത്വം നൽകുന്ന ഫിലിപ്പ് നങ്ങച്ചിവീട്ടിലും ജിറ്റോ കുര്യനും അറിയിച്ചു.
പുതു തലമുറയ്ക്ക് നല്ല മൂല്യങ്ങൾ പങ്കു വാക്കുവാനും കൂടാതെ എല്ലാവർക്കും സന്തോഷവും ഉല്ലാസവും ഉളവാക്കുന്ന ഒരു നല്ല സായാഹ്നം വാഗ്ദാനം ചെയ്യുന്നതുമായ ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കെഎസി അധികൃതർ അറിയിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം