അറ്റ്ലാന്റ്: ഫെഡറേഷൻ ഓഫ് അലിഗഡ് അലുമിനി അസോസിയേഷൻ (എഫ്എഎഎ) പതിനെട്ടാമത് വാർഷിക സമ്മേളനം ജൂലൈ 26 മുതൽ 28 വരെ ജോർജിയ റോസ്വെൽ ഡബിൾട്രി ഹോട്ടലിൽ വച്ചു നടത്തപ്പെടും. വിവിധ സംസ്ഥാനങ്ങളിൽ നിന്നു പൂർവവിദ്യർഥികൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഇലക്ട് ഡോ. റഷീദ് അഹമ്മദ് അറിയിച്ചു.
സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ജൂലൈ 17 ന് മുന്‍പ് റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രവീഷ് കുമാറാണ് മുഖ്യാതിഥി. ന്യു മെക്സിക്കോ ഹൗസ് പ്രതിനിധി അബ്ബാസ് അഖിൽ, അറ്റ്ലാന്റാ കോണ്‍സുൽ ജനറൽ ഓഫ് ഇന്ത്യ സ്വാതി കുൽകർണി, എഎംയു അലുമ്നൈ അഫയേഴ്സ് ചെയർമാൻ ഡോ. സഫയൻ ബെഗ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള അവാർഡ്, വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അഹർ മെഹ്മൂദിന്റെ ഗസൽ ഗാനങ്ങൾ സൈറ്റ് സീയിങ് എന്നിവ സമ്മേളനത്തോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ