തിരുവനന്തപുരം : വയലാർ രാമവർമ്മ സാസ്കാരിക വേദിയുടെ ഈ വർഷത്തെ പ്രവാസി സാഹിത്യ പുരസ്കാരം ഏരീസ് ഗ്രൂപ്പ് സിഇഒയും കവിയുമായ സോഹൻ റോയിക്ക്. പ്രവാസി മേഖലയിൽ സോഹൻ റോയ് നടത്തുന്ന സാമൂഹിക സാംസ്കാരിക സാഹിത്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് വയലാർ രാമവർമ്മ സാംസ്കാരിക വേദി പ്രസിഡന്റ് അഡ്വ. കെ. ചന്ദ്രികയും സെക്രട്ടറി മണക്കാട് രാമചന്ദ്രനും അറിയിച്ചു.
ജൂലൈ 18 മുതൽ 24 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം വയലാർ നഗറിൽ നടക്കുന്ന വയലാർ സാംസ്കാരിക ഉത്സവത്തേടനുബന്ധിച്ച് പുരസ്കാരം വിതരണം ചെയ്യും. 19നു നടക്കുന്ന പ്രവാസി സംഗമത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുരസ്കാരദാനം നിർവഹിക്കും. വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് വർഷം തോറും പുരസ്കാരം നൽകിവരുന്നത്.
മറൈൻ, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 16 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 50 കന്പനികൾ ഉൾപ്പെടുന്ന വ്യവസായ ശൃംഖലയാണ് ഏരീസ് ഗ്രൂപ്പിന്േറത്. 1998ൽ സോഹൻ റോയ് തുടക്കമിട്ട ഏരീസ് ഗ്രൂപ്പ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നേവൽ ആർകിടെക്ചർ കണ്സൽട്ടൻസിയാണ്. അറബ് ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന ശക്തരായ ഇന്ത്യക്കാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫോബ്സ് മാസികയുടെ പട്ടികയിൽ തുടർച്ചയായ നാലാം വർഷവും സോഹൻ റോയ് ഇടം നേടിയിരുന്നു. വിഖ്യാതമായ ഓസ്കാർ ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിരവധി സിനിമകളുടേയും ഡോക്യുമെന്ററികളുടേയും രൂപകൽപന നിർവഹിച്ചതും സോഹൻ റോയ് ആണ്.