മസ്ക്കറ്റ്: ഒമാനിൽ മണി ട്രാൻസ്ഫർ, ഫോറിൻ എക്സ്ചേഞ്ച്, പെയ്മെന്റ് സൊല്യൂഷൻസ് തുടങ്ങിയ സേവനങ്ങൾ നല്കിവരുന്ന മുൻ നിര പണമിടപാട് ബ്രാൻഡുകളിലൊന്നായ ഒമാൻ യുഎഇ എക്സ്ചേഞ്ച് ഇനി മുതൽ യൂണിമണി എന്ന പുതുനാമത്തിൽ അറിയപ്പെടും. ഒമാൻ സെൻട്രൽ ബാങ്ക് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഹിസ് എക്സലൻസി താഹിർ ബിൻ സലിം അബ്ദുള്ള അൽ അംറി ഒൗദ്യോഗികമായി യൂണിമണിയുടെ നാമകരണം പ്രഖ്യാപിച്ചു.
മസ്കറ്റിൽ നടന്ന വർണാഭമായ ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹിസ് എക്സലൻസി രാകേഷ് അദ് ലഖ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സന്നിഹിതരായിരുന്നു. ഷെയ്ഖ് സെയ്ഫ് ബിൻ ഹാഷിൽ അൽ മസ്കരി, ഷെയ്ഖ് മുഹമ്മദ് ബിൻ നാസർ അൽ ഹാഷർ, ഫിനാബ്ലർ ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട്, യൂണിമണി യുഎഇ എക്സ്ചേഞ്ച് സിഇഒ പ്രദീപ് കുമാർ, യൂണിമണി ഒമാൻ കണ്ട്രി ഹെഡ് ബോബൻ എംപി എന്നിവർ ചടങ്ങിന് ആഭിമുഖ്യം വഹിച്ചു.
ജിസിസി, അപാക്, ആഫ്രിക്ക, അമേരിക്ക എന്നീ മുഖ്യ വിപണികൾ ഉൾപ്പെടെ ലോകത്തുടനീളം വ്യാപിച്ചു കിടക്കുന്ന യൂണഇമണി ശൃംഖലയിൽ യൂണിമണി ഒമാനും ഭാഗമാകുന്നു. ഉപഭോക്താക്കളുടെ പണമിടപാട് സംബന്ധമായ എല്ലാ ആവശ്യങ്ങളും തടസ്സങ്ങളേതുമില്ലാതെ ഏറ്റവും വേഗത്തിലും കൃത്യതയോടെയും സാധിപ്പിക്കുവാൻ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുവാൻ ഇത് കൂടുതൽ സഹായകമാകും. ഒമാനിൽ ഉടനീളം ഇപ്പോൾ അറുപത് ശാഖകളും എഴുപതോളം ബാങ്കുകളുമായി വിനിമയ ബന്ധവുമുള്ള യൂനിമണി ഒമാൻ, കൂടുതൽ ശാഖകൾ ഏർപ്പെടുത്താനും സമഗ്രമായ ഡിജിറ്റൽ അധിഷ്ഠിത സംവിധാനങ്ങൾ വ്യാപിപ്പിക്കാനുമായിരിക്കും സമീപഭാവിയിൽ ഉൗന്നൽ നല്കുക. നേരിട്ടുള്ള സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ മൊബൈൽ ഇടപാടുകളും സ്വയം സേവന സജ്ജമായ കിയോസ്കുകളും എല്ലായിടത്തും ലഭ്യമാക്കും.
ഒമാനിലെ ഉപയോക്താക്കൾക്ക് പൊതു പണമിടപാട് സേവനങ്ങൾക്കൊപ്പം ഓണ്ലൈൻ മണി ട്രാൻസ്ഫർ, സെൽഫ് സർവീസ് കിയോസ്ക് ഉൾപ്പെടെ പല നൂതന സേവന സംവിധാനങ്ങളും ഉത്പന്നങ്ങളും ആദ്യമായി അവതരിപ്പിച്ച ഒമാൻ യുഎഇ എക്സ്ചേഞ്ച്, യൂണിമണിയെന്ന ആഗോള ബ്രാൻഡിന്റെ ഭാഗമാകുന്നതോടെ കൂടുതൽ മെച്ചങ്ങളും സൗകര്യങ്ങളും ജനങ്ങൾക്ക് നൽകുവാൻ സാധിക്കുമെന്നും സുൽത്താനേറ്റിലെ ധനവിനിമയ സേവന മേഖലയിൽ വിപ്ലവകരമായ മാതൃകകൾ പ്രവർത്തിക്കുമെന്നും യൂണിമണി കണ്ട്രി ഹെഡ് ബോബൻ എം.പി. പറഞ്ഞു.
രണ്ടര ദശകങ്ങളായി സുൽത്താനേറ്റിലെ തദ്ദേശീയർക്കും പ്രവാസികൾക്കും ഒമാൻ യുഎഇ എക്സ്ചേഞ്ച് ലഭ്യമാക്കിയ കുറ്റമറ്റ സേവനങ്ങൾക്ക് ജനങ്ങളും അധികൃതരും പങ്കാളികളും നൽകിയ സ്വീകരണവും അംഗീകാരവും ആവേശകരമാണെന്നും യൂണിമണിയെന്ന ബ്രാൻഡ് നവീകരണത്തിലൂടെ ആ പങ്കാളിത്തവും പരസ്പര വിശ്വാസവും വർധിപ്പിക്കാൻ കഴിയുമെന്നും യൂണിമണി യുഎഇ എക്സ്ചേഞ്ച് സിഇഒ പ്രദീപ് കുമാർ അഭിപ്രായപ്പെട്ടു.
ഒമാൻ തങ്ങൾക്ക് എപ്പോഴും പ്രധാനമായ വിപണിയാണെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളിലൂടെ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഏറ്റവും സ്വീകരിച്ച വിപണിയെന്ന നിലക്ക് യൂനിമണിയുടെ വികസിത ഡിജിറ്റൽ മൊബൈൽ പണമിടപാട് സേവനങ്ങൾക്ക് നല്ല സാധ്യതയുണ്ടെന്നും ഫിനാബ്ലർ ഗ്രൂപ്പ് സിഇഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള