കുവൈത്ത്: ചരിത്രബോധവും ആത്മാർത്ഥതയും അച്ചടക്കവുമുള്ള ഒരു നേതൃനിരയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിക്കപ്പെട്ട LEADERS MEET 2019 ൽ സാരഥി ട്രസ്റ്റ് ചെയർമാൻ സുരേഷ് കെ. സ്വാഗതവും പ്രസിഡന്റ് കെ.വി. സുഗുണൻ ഉദ്ഘാടനവും നിർവഹിച്ചു.
അഡ്വ. രാജേഷ് സാഗർ, അഡ്വ. ശശിധരപണിക്കർ എന്നിവരുടെ നേതൃത്വത്തിൽ സംഘടനാപരമായ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. കഴിഞ്ഞ രണ്ടു പതിറ്റാണ്ട്കാലത്തെ സാരഥി കുവൈറ്റിന്റെ പ്രവർത്തനങ്ങളെയും, നേതാക്കളെയും കുറിച്ചുള്ള GLORIOUS PAST OF SARADHI എന്ന വീഡിയോ പ്രദർശനം പുതുതലമുറ അംഗങ്ങൾക്ക് വേറിട്ടൊരു അനുഭവമായി.
ലീഡർഷിപ്പിനെ കുറിച്ച് സന്തോഷ്കുമാർ ഷേണായിയുടെ നേതൃത്വത്തിൽ പ്രഭാഷണം നടത്തിയ ചടങ്ങിൽ ജനറൽ സെക്രട്ടറി അജി കെ.ആർ സാരഥിയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുകയും, സാന്പത്തിക വിഷയങ്ങളെ കുറിച്ച് ട്രഷറർ ബിജു സി.വി, മുൻ ട്രഷറർ ജയൻ സദാശിവൻ എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകുകയുമുണ്ടായി.
സാരഥിയുടെയും, സാരഥി ട്രസ്റ്റിന്റെയും മുൻകാല ഭാരവാഹികൾ ഉപദേശകസമിതി അംഗങ്ങൾ, നിലവിലെ കേന്ദ്ര ഭരണസമിതി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, വനിതാവേദി ഭാരവാഹികൾ എന്നിവരുടെ നിറ സാന്നിധ്യത്താൽ ലീഡേഴ്സ് മീറ്റ് ശ്രേദ്ധേയമായി. സാരഥി സെക്രട്ടറി ദീപു, ജോ. ട്രഷറർമാരായ സുനിൽ അടുത്തില, ഷിബു രാജൻ, ജോ. സെക്രട്ടറിമാരായ സുരേഷ്, രമേശ് ചന്ദ്രൻ എന്നിവർ ലീഡേഴ്സ്മീറ്റ് കോർഡിനേറ്റ് ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ