കുവൈത്ത്: ഒഐസിസി പുരസ്കാര സന്ധ്യ 19 ഒക്ടോബർ 12 ശനിയാഴ്ച്ച വൈകുന്നേരം
ആറിന് അബാസിയ മറീനാ ഹാളിൽ നടത്തപ്പെടും.
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വി.കെ.ശ്രീകണ്ണൻ എം.പി പ്രശസ്ത ബോളിവുഡ് താരം നഗ്മ എന്നിവർ വിശിഷ്ടാതിഥികളായിരിക്കുമെന്ന് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്.പിള്ള എന്നിവർ അറിയിച്ചു.
പുരസ്കാര സന്ധ്യയോടനുബന്ധിച്ച് പ്രശസ്ത ഗായകർ പ്രദീപ് ബാബുവും മൃദുല വാരിയറും നയിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും. കൂടാതെ രാജേഷ് അടിമാലിയുടെ കോമഡി ഷോയും ലേഖാ അജയിന്റെ നാടൻ പാട്ടും ചടങ്ങിന്റെ മറ്റോരു സവിശേഷതയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ