കുവൈത്ത് : ജീവിതത്തെ അതിന്റെ യഥാർഥ രൂപത്തിലാക്കി തന്ന ലോകരുടെ സ·ാർഗ ഗ്രന്ഥമെന്ന് ദൈവം പ്രവചിച്ച വിശുദ്ധ ഖുർആൻ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ചേർത്ത് പിടിക്കുന്നൊടൊപ്പം വിശുദ്ധ ഗ്രന്ഥത്തിന്റെ ജീവിക്കുന്ന പതിപ്പുകളാവാൻ വിശ്വാസി സമൂഹം മുന്നോട്ട് വരണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ചെയർമാൻ വി.എ മൊയ്തുണ്ണി കടവല്ലൂർ പറഞ്ഞു. ഐഐസി ജലീബ് ഓഫീസിൽ നടന്ന കേന്ദ്ര കൗണ്‍സിൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഇസ്ലാഹി സെന്റർ തറവാട്ടിലെ കാരണവരായ വി.എ മൊയ്തുണ്ണി കടവല്ലൂർ പ്രവാസം അവസാനിപ്പിച്ചു. 1979 മുതൽ പ്രവാസം തുടങ്ങിയ അദ്ദേഹം ഇസ്ലാഹി സെന്റർ രൂപം കൊണ്ടതു മുതൽ ഇസ്ലാഹി സെൻറിന്റെ ഓരോ ചലനത്തോടൊപ്പം നിലകൊണ്ട സജ്ജീവ അംഗമായിരുന്നു വി.എ മൊയ്തുണ്ണി. വിവിധ സ്ഥാനമാനങ്ങൾ വഹിച്ച അദ്ദേഹം നിലവിൽ കേന്ദ്ര ചെയർമാനാണ്. 15 വർഷമായി കുവൈത്ത് ചേബറേഴ്സ് കൊമേഴ്സ് റജിസ്ട്രേഷൻ ഇംഗ്ലീഷ് വിഭാഗത്തിലെ ഹെഡായിരുന്നു അദ്ദേഹം. കേന്ദ്ര കൗണ്‍സിൽ സംഗമത്തിൽ അദ്ദേഹത്തിന് വികാര നിർഭരമായ യാത്രയയപ്പു നൽകി.
ഐഐസിയുടെ ഉപഹാരം വി.എ മൊയ്തുണ്ണി കടവല്ലൂരിന് കേന്ദ്ര പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി നൽകി. സംഗമത്തിൽ ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. അൻവർ സാദത്ത്, അബ്ദുൽ അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാൻ, മുഹമ്മദ് റാഫി കതിരൂർ, ഷമീമുള്ള സലഫി, മുഹമ്മദ് ഷരീഫ് അസ്ഹരി, ഇബ്രാഹിം കൂളിമുട്ടം, റഹീം മാറഞ്ചേരി, മനാഫ് മാത്തോട്ടം, അഷ്റഫ് മേപ്പയ്യൂര്‍, യൂനുസ് സലീം, എൻജി. ഉമ്മര്‍ കുട്ടി എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ