ദമാം: സൗദി അറേബ്യയിലെ കാൽ നൂറ്റാണ്ടുകാലത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന ഒഐസിസി നേതാവ് നാസർ കൊയിലാണ്ടിക്ക് ഒഐസിസി ദമാം റീജണൽ കമ്മിറ്റി യാത്രയയപ്പു നൽകി. കിഴക്കൻ പ്രവിശ്യയിൽ കോണ്ഗ്രസ് അനുകൂല പ്രവാസി സംഘടന രൂപം കൊണ്ട കാലംതൊട്ട് സംഘടനാ പ്രവർത്തനത്തിൽ സജീവമായ നാസർ കൊയിലാണ്ടി കിഴക്കൻ പ്രവിശ്യാ ഒഐ സിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സ്ഥാനമുൾപ്പെടെ നിരവധി ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
ദീർഘകാലം ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ച നാസർ കൊയിലാണ്ടി ഒഐസിസിയിൽ പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട വിവിധ പ്രാദേശിക സംഘടനകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. കൂടാതെ, ആത്മീയ സംഘടനാ പ്രവർത്തനത്തിലും അദ്ദേഹം വ്യാപൃതനായിരുന്നു. ഒഐസിസിയിൽ അദ്ദേഹം വഹിച്ച സേവനങ്ങളെ പ്രകീർത്തിച്ച ഒഐസിസി ദമാം റീജണൽ കമ്മിറ്റി പ്രസിഡന്റ്് ബിജു കല്ലുമല അദ്ദേഹത്തിന് ഉപഹാരം നൽകി.
ഒഐസിസി ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് സി.അബ്ദുൽ ഹമീദ്, റീജണൽ കമ്മിറ്റി നേതാക്കളായ ഹനീഫ് റാവുത്തർ, ഷംസു കൊല്ലം, അബ്ബാസ് തറയിൽ, കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷമീർ കൊടിയത്തൂർ, ജനറൽ സെക്രട്ടറി അസ്ലം ഫറൂഖ് എന്നിവർ യാത്രയയപ്പു ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം