ദമാം: പ്രവാസികളുടെ വാർഷിക അവധി സീസണിൽ വിമാന കന്പനികൾ നടത്തുന്ന യാത്ര കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ദമാം എറണാകുളം ജില്ലാ കെഎംസിസി പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. ദമാമിൽ നിന്ന് നെടുന്പാശേരിയിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യം ഏതാനും മാസങ്ങളായി നിലച്ചത് കൊണ്ട് വാർഷിക അവധിക്ക് പോകുന്ന ജില്ലയിൽ നിന്നുള്ള പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം കാണണമെന്നും ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നഷ്ടം സംഭവിച്ച നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികളോട് സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന നീതിനിഷേധം പ്രതിഷേധാർഹമാണെന്നുംഭാരവാഹികൾ വ്യക്തമാക്കി.
ഇക്കഴിഞ്ഞ വർഷം പ്രളയത്തിൽ തകർന്ന പ്രവാസി വീടുകൾക്ക് തക്കതായ നഷ്ട പരിഹാരം അനുവദിക്കാൻ നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും സർക്കാർ പ്രഖ്യാപിച്ച അദാലത്തുകളിൽ ദുരിതാശ്വാസ നടപടികളിൽ വന്ന പോരായ്മകൾ എത്രയും വേഗം പരിഹരിക്കപ്പെടണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് മുസ്തഫ കമാൽ കോതമംഗലം അധ്യക്ഷത വഹിച്ച യോഗം സൗദി കഐംസിസി അൽകോബാർ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ ഉദ്ഘാടനം ചെയ്തു.
പരിശുദ്ധ റമദാൻ മാസത്തോടെ അനുബന്ധിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ നാട്ടിൽ നടത്തിയ ചികിത്സ ഭവനനിർമ്മാണ സഹായങ്ങൾ യോഗം വിലയിരുത്തി.
ഹമീദ് കുട്ടമശ്ശേരി, അലിയാർ വടാട്ടുപാറ, സൈനുദ്ദീൻ ചേലക്കുളം, സലാം കുഴിവേലിപ്പടി, മുഹമ്മദ് ഷാ മുളവൂർ, പരീത് ആയക്കാട് എന്നിവർ സംസാരിച്ചു. ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഷെഫീഖ് സലീം ഇലഞ്ഞിക്കായിൽസ്വാഗതവും ഷിബു കവലയിൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം