ഹൈഡൽബർഗ്: സെന്റ് തോമസ് സീറോ മലബാർ ഇടവകയിലെ സെന്റ് തോമസ് ദിനാഘോഷവും ലോയ്സ് അച്ചന് യാത്രയയ്പ്പും ജൂലൈ 7 ഞായറാഴ്ച നടത്തുന്നു. വൈകുന്നേരം നാലിന് ആഘോഷമായ കുർബാന, പ്രദിക്ഷണം എന്നിവ നടത്തും. കുർബാനയ്ക്കുശേഷം സ്ഥലം മാറിപ്പോകുന്ന ലോയ്സ് അച്ചന് യാത്രയയ്പ്പും, പുതിയതായി നിയമിതനായ ഫാ. തോമസ് പാലക്കുടിയിൽ അച്ചന് ഹാർദ്ദവമായ വരവേൽപ്പും നൽകും.
തിരുനാൾ കുർബാനക്ക് ശേഷം പള്ളി ഹാളിൽ വച്ച് കാപ്പി സൽക്കാരം ഉണ്ടായിരിക്കും. ഈ സെന്റ് തോമസ് ദിനാഘോഷത്തിലും, ലോയ്സ് അച്ചന് നൽകുന്ന യാത്രയയ്പ്പിലും പങ്കെടുക്കാൻ എല്ലാ ഇടവകക്കാരെയും മറ്റുള്ളവരെയും ഇടവക കമ്മറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് : മൈക്കിൾ കിഴുകണ്ടയിൽ (06221-769772); റോയി നാൽപതാംകളം (06223-990571); ജോബിൻ പോൾ (0172-6612537) എന്നിവരുമായി ബന്ധപ്പെടുക.
റിപ്പോർട്ട്: ജോർജ് ജോണ്
ഹൈഡൽബർഗ് സീറോ മലബാർ ഇടവക സെന്റ് തോമസ് ദിനാഘോഷവും ലോയ്സ് അച്ചന് യാത്രയയപ്പും
12:16 AM Jun 27, 2019 | Deepika.com