വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്ന സാറാ സാന്േറഴ്സ് രാജിവച്ച ഒഴിവിൽ പുതിയ പ്രസ് സെക്രട്ടറിയായി മെലനിയ ട്രംപിന്റെ സ്പോക്സ്വുമൻ സ്റ്റെഫിനി ഗ്രിഷത്തെ നിയമിച്ചതായി പ്രഥമ വനിതയുടെ ട്വിറ്റർ സന്ദേശത്തിൽ വെളിപ്പെടുത്തി. മാർച്ചിലായിരുന്നു സാറയുടെ രാജി. വൈറ്റ് ഹൗസ് സെക്രട്ടറിക്കു പുറമെ കമ്യൂണിക്കേഷൻസ് ഡയറക്ടർ ചുമതലയും ഇവർക്കു നൽകിയിട്ടുണ്ട്. 2015 മുതൽ സ്റ്റെഫിനി വൈറ്റ് ഹൗസിൽ പ്രവർത്തിച്ചുവരികയാണ്.
പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ഇതിലും നല്ലൊരു വ്യക്തിയെ കണ്ടെത്താനാകില്ല. ഇവരുടെ സേവനം അഡ്മിനിസ്ട്രേഷനും രാജ്യത്തിനും പ്രയോജനകരമാകുമെന്ന് മെലനിയ ട്വിറ്റ് ചെയ്തു.
പ്രസിഡന്റ് ട്രംപും ഇവരുടെ നിയമനം സ്ഥിരീകരിച്ചു. വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായിരുന്ന ബിൽ ഷൈനും മാർച്ചിൽ രാജി സമർപ്പിച്ചിരുന്നു. ഈ ആഴ്ച ജപ്പാനും കൊറിയായും സന്ദർശിക്കുന്ന ട്രംപിനോടൊപ്പം പുതിയ ചുമതല ഏറ്റെടുത്ത സ്റ്റെഫിനിയും ഉണ്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ