ബർലിൻ: പ്രതിവാര ജോലി സമയം പശ്ചിമ ജർമനിയിലേതിനു സമാനമായി കുറയ്ക്കണമെന്ന പൂർവ ജർമനിയിലെ ലോഹ മേഖലാ തൊഴിലാളികളുടെ ആവശ്യത്തിനു ശക്തിയേറുന്നു. ഈ ആവശ്യം ഉന്നയിച്ചു നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ അടുത്ത നടപടികൾ ആലോചിച്ചു വരുകയാണ് യൂണിയനുകൾ.
35 മണിക്കൂറാണ് ഇപ്പോൾ ആഴ്ചയിൽ ജോലി സമയം. ഇതിൽ മൂന്നു മണിക്കൂർ കുറവാണ് ഐജി മെറ്റൽ യൂണിയൻ ആവശ്യപ്പെടുന്നത്. പശ്ചിമ ജർമനിയിൽ ഇരുപതു വർഷം മുൻപേ അംഗീകരിക്കപ്പെട്ട ആവശ്യമാണിത്.
2.3 മില്യൻ അംഗങ്ങളാണ് രാജ്യത്താകമാനം ഐജി മെറ്റൽ യൂണിനുള്ളത്. ആറു വട്ടം ചർച്ച നടത്തിയിട്ടും തൊഴിലുടമകൾ അയവില്ലാത്ത സമീപനം സ്വീകരിക്കുന്നതിൽ യൂണിയൻ നേതാക്കൾ നിരാശ രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജോലി സമയം കുറയ്ക്കാൻ ആവശ്യപ്പെട്ട് പൂർവ ജർമനിയിലെ തൊഴിലാളികൾ
10:50 PM Jun 25, 2019 | Deepika.com