ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ കോർഫക്കാൻ വാർഷിക സമ്മേളനം ജൂണ്‍ 21നു വിപുലമായ രീതിയിൽ ഖോർഫക്കാൻ കൈരളി ഓഫീസിൽ നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ബൈജു രാഘവന്റെ അധ്യക്ഷതയിൽ തുടങ്ങിയ പൊതു സമ്മേളനത്തിന് യൂണിറ്റ് സെക്രട്ടറി സതീഷ് കുമാർ സ്വാഗതം പറഞ്ഞു സെൻട്രൽ വൈസ് പ്രസിഡന്റ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
പ്രധിനിധി സമ്മളനത്തിൽ യൂണിറ്റ് സെക്രട്ടറി സതീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ജിജു ഐസക് സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തക സമിതി അംഗങ്ങളെയും വരാനിരിക്കുന്ന കേന്ദ്രക്കമ്മിറ്റി സമ്മേളനത്തിലേക്കുള്ള പ്രധിനിധികളെയും തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗം സന്തോഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി ബൈജു രാഘവൻ (സെക്രട്ടറി), സതീഷ് കുമാർ (പ്രസിഡന്റ), ഗോപിക (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.