ന്യുയോർക്ക്: കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അർഹിക്കുന്ന പ്രാധാന്യം മാധ്യമങ്ങൾ നൽകുന്നില്ലെന്നാരോപിച്ചു നൂറുകണക്കിന് പ്രതിഷേധക്കാർ ന്യുയോർക്ക് ടൈംസ് ആസ്ഥാനത്തിനു പുറത്ത് പ്രകടനം നടത്തി. പ്രതിഷേധത്തെ തുടർന്നു വാഹന ഗതാഗതം സ്തംഭിപ്പിച്ചു.
രണ്ടാം ലോക മഹായുദ്ധത്തേക്കാൾ രൂക്ഷമായ പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ചിരിക്കുന്നതെന്ന് മനുഷ്യവർഗത്തിന്റെ നിലനിൽപിനു തന്നെ ഭീഷിണി നേരിടുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഈ വിഷയത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഭരണാധികാരികൾ ഉത്തരവാദിത്വം നിറവേറ്റുന്നതിനുാവശ്യമായ നിയമനിർമാണങ്ങൾ കൊണ്ടുവരുന്നതിനും മാധ്യമങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നില്ലെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.
ക്ലൈമറ്റ് എമർജൻസി പ്രഖ്യാപിക്കുവാൻ ന്യുയോർക്ക് സിറ്റി തയാറാകുന്നിലെങ്കിൽ സിറ്റി ഹാളിനു മുൻപിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ