ന്യൂയോർക്ക്: മലയാള സംസ്കാരവും കലകളും അമേരിക്കൻ മണ്ണിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യോങ്കേഴ്സിലെ ഇന്ത്യൻ അമേരിക്കൻ മലയാളി കമ്യൂണിറ്റി ദോസ്തി എന്റർടൈൻമെന്റിന്റെ സഹകരണത്തോടെ വന്പിച്ച ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി ഇന്ത്യൻ അമേരിക്കൻ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അജിത് നായർ, സെക്രട്ടറി സേവ്യർ മാത്യു, ട്രഷറർ ജോർജ്കുട്ടി ഉമ്മൻ എന്നിവർ അറിയിച്ചു.
യോങ്കേഴ്സിലെ 1500 സെൻട്രൽ പാർക്ക് അവന്യൂവിലുള്ള യോങ്കേഴ്സ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ചു ജൂണ്‍ 29നു ശനിയാഴ്ച രാവിലെ 11 മുതൽ ആരംഭിക്കുന്ന പ്രസ്തുത കലോത്സവത്തിൽ ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്, സെനറ്റർ ഷെല്ലി മേയർ, യോങ്കേഴ്സ് മേയർ മൈക്ക് സ്പാനോ, റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ തുടങ്ങിയവർ സംബന്ധിക്കുന്നതാണ്. ന്യൂയോർക്ക്, ന്യൂജേഴ്സി, ്രെടെസ്റ്റേറ്റ് ഏരിയയിലുള്ള നിരവധി കലാസാംസ്കാരിക സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നേതാക്കൾ പങ്കെടുക്കുന്നതാണ്.
ഈ അടുത്ത കാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായ ജലപ്രളയത്തേയും, കാലാവസ്ഥാ വ്യതിയാനങ്ങളേയും ആസ്പദമാക്കി ദോസ്തി എന്റർടൈൻമെന്റ് നിർമ്മിച്ച ’ടൊറന്റ്’ എന്ന ജനപ്രീതി നേടിയ ചിത്രം അന്നേദിവസം പ്രദർശിപ്പിക്കുന്നതാണ്. അമേരിക്കൻ മലയാളികൾ തന്നെ രൂപകല്പന ചെയ്ത് നിർമ്മിച്ച ചിത്രമാണ് ടൊറന്റ്.
ചിത്രപ്രദർശനത്തിനു പുറമെ നിഷാ അരുണ്‍, സിജി ആനന്ദ്, ഡോ. സുവർണ്ണാ നായർ എന്നിവരുടെ ഗാനമേളയും, അഭിനയ ഡാൻസ് അക്കാഡമിയുടെ ഗായത്രി നായർ, നിത്യാ നന്ദകുമാർ എന്നിവരുടെ നൃത്യനൃത്തങ്ങളും സാധക സ്കൂൾ ഓഫ് മ്യൂസികിന്റെ ഗാനങ്ങളും, റോക്ക്ലാന്റ് സ്കൂൾ ഓഫ് വയലിന്റെ വയലിനും ഉണ്ടായിരിക്കുന്നതാണ്.
റിപ്പോർട്ട്: തോമസ് കൂവള്ളൂർ